ചെന്നൈ∙ ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ദൊമ്മരാജു ഗുകേഷിന് ജന്മനാട്ടിൽ വൻ സ്വീകരണം. സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ ഗുകേഷിന്, ചെന്നൈ വിമാനത്താവളത്തിലാണ് അധികൃതരും ആരാധകരും ചേർന്ന് വമ്പിച്ച സ്വീകരണം നൽകിയത്. സായ് അധികൃതരും വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ ബൊക്കെ നൽകി സ്വീകരിച്ചു.
സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേൾഡിൽ നടന്ന 2024 ലോക ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യനെ അവസാന ഗെയിമിൽ കീഴടക്കിയാണ് 18–ാം ലോകചാംപ്യനായി ഗുകേഷ് കിരീടം നേടിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്.
#WATCH | Chennai, Tamil Nadu: World Chess Champion #GukeshD says, “I am very glad to be here. I could see the support that and what it means to India…You guys are amazing. You gave me so much energy…” pic.twitter.com/iuFXDiLcjx
— ANI (@ANI) December 16, 2024
14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി. 14ാ–ം ഗെയിമിലെ 55–ാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ അപ്രതീക്ഷിത പിഴവാണ് ഗുകേഷിന്റെ വിജയത്തിലേക്കു നയിച്ചത്.
VIDEO | “Thank you for all the support. It means a lot… to bring back trophy to India. Thank you for this reception. I hope we will have a great time in the next few days celebrating together,” says World chess champion D Gukesh (@DGukesh) as he arrives at Chennai airport from… pic.twitter.com/HtPryuqSzz
— Press Trust of India (@PTI_News) December 16, 2024
English Summary:
D Gukesh Arrives in Chennai after making history
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]