മസ്കത്ത് ∙ ജൂനിയർ ഏഷ്യാ കപ്പ് വനിതാ ഹോക്കിയിലും ഇന്ത്യ ജേതാക്കൾ. ഇന്നലെ രാത്രി നടന്ന ഫൈനലിൽ ഇന്ത്യ പെനൽറ്റി ഷൂട്ടൗട്ടിൽ ചൈനയെ 4–2നു തോൽപിച്ചു. നിശ്ചിത സമയത്ത് മത്സരം 1–1 എന്ന നിലയിലായിരുന്നു. ഷൂട്ടൗട്ടിൽ 3 സേവുകളുമായി ഗോൾകീപ്പർ നിധിയാണ് ഇന്ത്യയുടെ വിജയശിൽപിയായത്.
സാക്ഷി റാണ, മുംതാസ് ഖാൻ, ഇഷിക, സുനെയ്ലിത ടോപ്പോ എന്നിവർ ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു. നേരത്തേ രണ്ടാം ക്വാർട്ടറിൽ നേടിയ ഗോളിൽ ചൈന കളിയിൽ മുന്നിലെത്തിയെങ്കിലും 41–ാം മിനിറ്റിൽ ദീപിക ഇന്ത്യയെ ഒപ്പമെത്തിച്ചു. കഴിഞ്ഞയാഴ്ച ഇതേ വേദിയിൽ ജൂനിയർ ആൺകുട്ടികളുടെ ഏഷ്യ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
English Summary:
Junior Asia Cup Hockey: India defeated China to become champions
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]