ഇൻഡോർ∙ ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം മത്സരരംഗത്തേക്കെത്തുള്ള തിരിച്ചുവരവ് ബാറ്റുകൊണ്ടും ആഘോഷിച്ച് വെറ്ററൻ താരം മുഹമ്മദ് ഷമി. മധ്യപ്രദേശിനെതിരായ രഞ്ജി മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ആറു പന്തിൽ 2 റൺസുമായി പുറത്തായെങ്കിലും, രണ്ടാം ഇന്നിങ്സിൽ 36 പന്തിൽ 37 റൺസെടുത്താണ് ഷമി ബാറ്റിങ്ങിലും കരുത്തു തെളിയിച്ചത്. ഷമിയുടെ കൂടി ഇന്നിങ്സിന്റെ ബലത്തിൽ 88.3 ഓളറിൽ 276 റൺസെടുത്ത ബംഗാൾ, മധ്യപ്രദേശിനു മുന്നിലുയർത്തിയത് 338 റൺസ് വിജയലക്ഷ്യം.
91 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് എന്ന നിലയിലാണ് മധ്യപ്രദേശ്. 3 വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്കു വേണ്ടത് 40 റൺസ്! സാരാൻഷ് ജയിൻ (30), ആര്യൻ പാണ്ഡെ (9) എന്നിവർ ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ 219 റൺസെടുക്കുന്നതിനിടെ എട്ടാമനായി വൃദ്ധിമാൻ സാഹ പുറത്തായതോടെയാണ് മുഹമ്മദ് ഷമി ക്രീസിലെത്തുന്നത്. പിന്നാലെ 18 റൺസ് കൂട്ടുകെട്ട് തീർത്ത് സൂരജ് സിന്ധു ജയ്സ്വാളും പുറത്തായി.
ഇതിനു ശേഷമായിരുന്നു ഷമിയുടെ സ്ഫോടനാത്മക ബാറ്റിങ്. പത്താമനായി ക്രീസിലെത്തിയ ഷമി, ഒൻപതാം വിക്കറ്റിൽ സുരാജ് സിന്ധു ജയ്സ്വാളിനൊപ്പം 26 പന്തിൽ കൂട്ടിച്ചേർത്തത് 18 റൺസ്. പിന്നാലെ മുഹമ്മദ് കൈഫിനെ കൂട്ടുപിടിച്ച് പത്താം വിക്കറ്റിൽ 41 പന്തിൽ 39 റൺസ് കൂടി കൂട്ടിച്ചേർത്തതോടെയാണ് മധ്യപ്രദേശിനു മുന്നിൽ 338 റൺസ് വിജയലക്ഷ്യം ഉയർന്നത്.
നേരത്തേ, ഒന്നാം ഇന്നിങ്സിൽ മധ്യപ്രദേശിന്റെ നാലു വിക്കറ്റുകൾ പിഴുത് ബോളിങ്ങിലും ഷമി തിളങ്ങിയിരുന്നു. ആകെ 19 ഓവർ ബോൾ ചെയ്ത താരം 4 മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ വഴങ്ങിയത് 54 റൺസാണ്. 3 മധ്യപ്രദേശ് ബാറ്റർമാരെ ക്ലീൻബോൾഡാക്കിയ ഷമി ഒരാളെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു.
കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിനുശേഷം കാൽക്കുഴയ്ക്കു പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു വിധേയനായ ഷമിയുടെ തിരിച്ചുവരവിലെ ആദ്യ മത്സരമാണിത്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ദേശീയ ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പരുക്ക് പൂർണമായും ഭേദമാകാത്തത് തിരിച്ചടിയായി. ശക്തമായി തിരിച്ചെത്തിയതോടെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഷമിയെ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയുണ്ട്. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഷമി ടീമിനൊപ്പം ചേരാനാണ് സാധ്യത. ബോർഡർ – ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 22ന് പെർത്തിൽ ആരംഭിക്കും.
English Summary:
Mohammed Shami scores quickfire 36 after 4-wicket haul in Ranji Trophy
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]