തിരുവനന്തപുരം∙ സൂപ്പര്‍ ലീഗ് കേരളയിലെ അരങ്ങേറ്റ മത്സരത്തിൽ തിരുവനന്തപുരം കൊമ്പന്‍സിനു വിജയം. തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു തിരുവനന്തപുരം തോല്പിച്ചത്. വിഷ്ണു ടി.എം (15–ാം മിനിറ്റ്), പാപുവയ് (69) എന്നിവരാണ് തിരുവനന്തപുരത്തിന്റെ ഗോൾ സ്കോറർമാര്‍.
ആദ്യ പകുതിയിൽ മുന്നിലെത്തിയ തിരുവനന്തപുരം രണ്ടാം പകുതിയിൽ ലീഡ് രണ്ടാക്കി ഉയർത്തുകയായിരുന്നു. 15–ാം മിനിറ്റിൽ വിഷ്ണുവിന്റെ തകർപ്പൻ ഹെഡർ തൃശൂർ ഗോൾ കീപ്പർ സഞ്ജീവൻ ഘോഷിനെ മറികടന്നു വലയിലെത്തുകയായിരുന്നു.
English Summary:
Super League Kerala, Thiruvananthapuram Kombans beat Thrissur Magic FC
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]