
ക്രൈസ്റ്റ്ചർച്ച്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ മോശം പ്രകടനത്തെ തുടർന്ന് ക്യാപ്റ്റനെയും മുൻ ക്യാപ്റ്റനെയും പുറത്താക്കി ‘പുതിയ മുഖ’വുമായി ന്യൂസീലൻഡ് പര്യടനത്തിന് എത്തിയ പാക്കിസ്ഥാന് മോശം തുടക്കം. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ 91 റൺസിന് ഓള്ഔട്ടായി. ക്രൈസ്റ്റ്ചർച്ചിലെ ഹേഗ്ലി ഓവലിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ, എട്ടു പന്തു ബാക്കിനിൽക്കെയാണ് 91ന് പുറത്തായത്.
ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ, മുൻ ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം ബാബർ അസം എന്നിവരെ പുറത്താക്കി സൽമാൻ ആഗയുടെ നേതൃത്വത്തിൽ താരതമ്യേന പുതിയ താരനിരയുമായാണ് പാക്കിസ്ഥാൻ ന്യൂസീലൻഡ് പര്യടനത്തിന് എത്തിയത്. 30 പന്തിൽ മൂന്നു സിക്സറുകളുടെ അകമ്പടിയോടെ 32 റൺസെടുത്ത ഖുഷ്ദിൽ ഷായാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഷായെ ഒറ്റ റണ്ണിൽ നിൽക്കെ ടിം സീഫർട്ട് കൈവിട്ടത് പാക്കിസ്ഥാന് രക്ഷയായി. ക്യാപ്റ്റൻ സൽമാൻ ആഗ 20 പന്തിൽ രണ്ടു ഫോറുകളോടെ 18 റൺസും ജഹൻദാദ് ഖാൻ 17 പന്തിൽ ഒരു സിക്സർ സഹിതം 17 റൺസും നേടി. മറ്റാർക്കും രണ്ടക്കത്തിലെത്താനായില്ല.
അക്കൗണ്ട് തുറക്കും മുൻപേ ഓപ്പണർമാരെ രണ്ടുപേരെയും നഷ്ടമായ പാക്കിസ്ഥാന്റെ തുടക്കം തന്നെ അതി ദയനീയമായിരുന്നു. ആറു പന്തു നേരിട്ട് അക്കൗണ്ട് തുറക്കാനാകാതെ മുഹമ്മദ് ഹാരിസ്, രണ്ടു പന്തു നേരിട്ട ഹസൻ നവാസ് എന്നിവരാണ് സ്കോർ ബോർഡ് തുറക്കും മുൻപേ പവലിയനിൽ തിരിച്ചെത്തിയത്. സ്കോർ ബോർഡിൽ ഒരു റൺ ഉള്ളപ്പോൾ ഇർഫാൻ ഖാനും മടങ്ങിയതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഒരു റൺ എന്ന നിലയിലായി പാക്കിസ്ഥാൻ.
let them fail. waisay konsay World Cups jeet rahain hain. it’s okay boys, you have set out to change how we approach the game, is safar main suffer karna hoga. this is what bilaterals are for.
we will back you.#NZvPAK | #BackTheBoysInGreenpic.twitter.com/wT2uFRXoga
— Cani (@caniyaar) March 16, 2025
11 റൺസിൽ എത്തുമ്പോഴേയ്ക്കും ഷതബ് ഖാനും (ആറു പന്തിൽ മൂന്ന്) പുറത്തായെങ്കിലും, അഞ്ചാം വിക്കറ്റിൽ 39 പന്തിൽ 46 റൺസ് കൂട്ടിച്ചേർത്ത ഖുഷ്ദിൽ ഷാ – സൽമാൻ ആഗ സഖ്യമാണ് പാക്കിസ്ഥാനെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. അബ്ദുൽ സമദ് (12 പന്തിൽ ഏഴ്), ഷഹീൻ അഫ്രീദി (എട്ടു പന്തിൽ ഒന്ന്), അബ്രാർ അഹമ്മദ് (നാലു പന്തിൽ രണ്ട്) എന്നിവരും നിരാശപ്പെടുത്തി.
START OF A NEW ERA FOR PAKISTAN. 📢
😂😂😂#NZvPAK | #BackTheBoysInGreen #PAKvNZ #PAKvsNZ j pic.twitter.com/wc6xGXuasg
— riot (@Riot_rw) March 16, 2025
ന്യൂസീലൻഡിനായി ജേക്കബ് ഡുഫി 3.4 ഓവറിൽ 14 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കൈൽ ജെയ്മിസൻ നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം എട്ടു റൺസ് വഴങ്ങി മൂന്നു വിക്കറ്റും സ്വന്തമാക്കി. ഇഷ് സോധി നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. സകാരി ഫോൽക്സ് 3 ഓവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
English Summary:
New Zealand vs Pakistan, 1st T20I – Live Updates
TAGS
Pakistan Cricket Team
New Zealand Cricket Team
Pakistan Cricket Board (PCB)
Babar Azam
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]