
മഡ്രിഡ്∙ ജർമൻ ക്ലബ് ബയൺ മ്യൂണിച്ചിന്റെ യൂത്ത് ടീമിനായി മുൻപു കളിച്ചിരുന്ന ചൈനീസ് താരത്തിന് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിച്ച് ഡോക്ടർമാർ. ചൈനയിൽ നിന്നുള്ള പതിനെട്ടുകാരൻ ഡിഫൻഡർ ഗുവോ ജിയാക്സുവാനാണ് മത്സരത്തിനിടെ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചത്. സ്പെയിനിൽവച്ച് നടന്ന പരിശീലന മത്സരത്തിനിടെ സഹതാരത്തിന്റെ കാൽമുട്ട് മുഖത്തിടിച്ചാണ് ഗുവോ ജിയാക്സുവിന് ഗുരുതര പരുക്കേറ്റത്. ഏതാനും ദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം.
മസ്തിഷ്ക മരണം സ്ഥീകരിച്ച സാഹചര്യത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കാമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, താരത്തിന്റെ പിതാവ് അതിന് വഴങ്ങിയില്ല. മകനെ ഏതെങ്കിലും വിധത്തിൽ ചൈനയിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന നിലപാടിൽ പിതാവ് ഉറച്ചുനിന്നതോടെ, താരത്തെ ചാർട്ടേഡ് വിമാനത്തിൽ സ്പെയിനിൽനിന്ന് ബെയ്ജിങ്ങിൽ എത്തിച്ചു. വെള്ളിയാഴ്ചയോടെ ബെയ്ജിങ്ങിലെത്തിച്ച താരത്തിന്റെ നില വഷളായതായി റിപ്പോർട്ടുണ്ടെങ്കിലും, അതിനു ശേഷമുള്ള അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല.
ബെയ്ജിങ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന മത്സരത്തിന്റെ ഭാഗമായി സ്പാനിഷ് ടീം ആർസി ആൽകൊബെൻഡാസുമായി കളിക്കുന്നതിനിെടയാണ് ഗുവോയ്ക്ക് പരുക്കേറ്റത്. ചൈനീസ് സൂപ്പർ ലീഗ് ക്ലബ്ബായ ബെയ്ജിങ് ഗുവോണിന്റെ അക്കാദമിയിലൂടെ ഉയർന്നുവന്ന ഗുവോ, 2023ൽ ബയൺ മ്യൂണിക്കിന്റെ യൂത്ത് ടീമിലും കളിച്ചിരുന്നു.
മത്സരത്തിനിടെ സംഭവിച്ച കൂട്ടിയിടിയിൽ ഗുവോയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി അദ്ദേഹത്തിന്റെ സഹോദരൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ‘‘പരിശീലന മത്സരത്തിനിടെ മറ്റൊരു താരത്തിന്റെ കാൽമുട്ട് മുഖത്തിടിച്ച് പരുക്കേറ്റതിനെ തുടർന്ന് അവനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും വലിയ തോതിൽ രക്തസ്രാവമുണ്ടായി. വലിയ പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു’ – ചൈനീസ് സമൂഹമാധ്യമമായ റെഡ്നോട്ടിൽ ഗുവോയുടെ സഹോദരൻ കുറിച്ചു.
അതേസമയം, ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കാൻ പിതാവ് സമ്മതിക്കാത്ത സാഹചര്യത്തിൽ ഗുവോയെ ചൈനയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ബെയ്ജിങ് ഫുട്ബോൾ അസോസിയേഷൻ. താരത്തിനു പരുക്കേറ്റ മത്സരത്തിൽ എതിരാളികളായിരുന്ന സ്പാനിഷ് ക്ലബും താരത്തെ ചൈനയിലേക്കു കൊണ്ടുപോകുന്നതിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് എല്ലാ നടപടികളും പൂർത്തിയാക്കി വെള്ളിയാഴ്ച താരത്തെ ബെയ്ജിങ്ങിലെത്തിച്ചു.
രണ്ടു വർഷം മുൻപ് ബയൺ മ്യൂണിക്ക് രൂപീകരിച്ച ലോക സ്ക്വാഡിൽ അംഗത്വം ലഭിച്ച ഏക ചൈനീസ് താരമായിരുന്നു ഗുവോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഭാധനരായ യുവതാരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനായി ബയൺ തുടക്കമിട്ട പദ്ധതിയായിരുന്നു ഇത്. 2006ൽ ബെയ്ജിങ്ങിൽ ജനിച്ച ഗുവോ, ചൈനീസ് അണ്ടർ 17 ടീമിലും കളിച്ചിരുന്നു.
English Summary:
Former Bayern Munich academy player, 18, diagnosed with ‘brain death’ following a collision in Spain
TAGS
Bayern Munich
China
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]