
അഹമ്മദാബാദ്∙ ഈ സീസണിലെ കറുത്ത കുതിരകളായ ജമ്മു കശ്മീരിനെതിരായ ക്വാർട്ടർ ഫൈനലിൽ ഒറ്റ റൺ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ചരിത്രത്തിൽ രണ്ടാം തവണ മാത്രം സെമിഫൈനൽ കളിക്കാൻ യോഗ്യത നേടിയ കേരളം. ഇത്തവണ ക്വാർട്ടർ ഫൈനലുകളിലെ ഏറ്റവും ആധികാരിക വിജയത്തിന്റെ അകമ്പടിയോടെ സൗരാഷ്ട്രയെ വീഴ്ത്തിയെത്തുന്ന കരുത്തരായ ഗുജറാത്ത്. രഞ്ജി ട്രോഫി സെമിയിൽ നാളെ ഗുജറാത്തിനെ നേരിടുമ്പോൾ, കേരളത്തിന് ചങ്കിടിപ്പ് കൂടാൻ ഇതിൽപ്പരം എന്തു വേണം! മാത്രമല്ല, ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരമെന്നു കൂടി അറിയുമ്പോഴോ?
ഇതിനെല്ലാം പുറമേയാണ് കേരള ക്രിക്കറ്റിലെ ഏറ്റവും തലയെടുപ്പുള്ള താരമെന്ന വിശേഷിപ്പിക്കാവുന്ന സാക്ഷാൽ സഞ്ജു സാംസണിന്റെ അഭാവം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ കൈവിരലിനേറ്റ പരുക്കിനെ തുടർന്ന് വിശ്രമിക്കുന്ന സഞ്ജുവിന്, രഞ്ജി ട്രോഫി സെമിയിൽ കളിക്കാനാകില്ല. ചരിത്രവും സാഹചര്യങ്ങളുമെല്ലാം ഇങ്ങനെ എതിരു നിൽക്കുമ്പോഴും, ഒരു ജയമകലെ കാത്തുനിൽക്കുന്ന ഫൈനൽ ബർത്തും ഒരു ജയം കൂടി അകലെയുള്ള രഞ്ജി ട്രോഫി കിരീടവും ലക്ഷ്യമിട്ട് സച്ചിൻ ബേബിയും സംഘവും നാളെ കളത്തിലിറങ്ങുന്നു. ചിന്തൻ ഗജ നയിക്കുന്ന ഗുജറാത്ത് ടീമിൽ ആഭ്യന്തര ക്രിക്കറ്റിലെ കരുത്തൻമാരായ ഒരുപിടി താരങ്ങളുണ്ട്. നാളെ രാവിലെ 9.30 മുതലാണ് മത്സരം.
∙ ഇനിയും ‘പൊൻമാനാ’കട്ടെ സൽമാൻ
ബാറ്റിങ്ങിൽ സൽമാൻ നിസാറിന്റെ അസാമാന്യ ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. വാലറ്റത്തിനു തൊട്ടുമുൻപായാണ് ക്രീസിലെത്തുന്നതെങ്കിലും, കേരളത്തിന്റെ പ്രതീക്ഷകളുടെ മുന്നറ്റത്തുതന്നെ സൽമാനുണ്ട്. ടൂർണമെന്റിൽ ഉടനീളം കേരളത്തിന് രക്ഷയായ സൽമാൻ ‘പൊൻ ബാറ്റ്’ സെമിയിലും ഗുജറാത്തിനെതിരെ കരുത്തുകാട്ടുമെന്ന് കേരളം പ്രതീക്ഷിക്കുന്നു. ക്വാർട്ടറിൽ നിർണായക ഘട്ടത്തിൽ ഉറച്ച പ്രതിരോധവുമായി അണിനിരന്ന ക്യാപ്റ്റൻ സച്ചിൻ ബേബി, ഓപ്പണർ അക്ഷയ് ചന്ദ്രൻ എന്നിവരിലും കേരളം പ്രതീക്ഷ വയ്ക്കുന്നു. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയ പരിചയ സമ്പന്നരുമുണ്ട്. യുവതാരം ഷോൺ റോജറും നിർണായക സമയത്ത് ഫോമിലേക്ക് എത്തുമെന്ന് കേരളം പ്രതീക്ഷിക്കുന്നു.
ഇവർക്കു പുറമേ അതിഥി താരങ്ങളായ ജലജ് സക്സേന, ആദിത്യ സർവാതെ തുടങ്ങിയവരുടെ ബാറ്റിങ് മികവിനൊപ്പം, വാലറ്റം ഇതുവരെ പുറത്തെടുത്ത പോരാട്ടവീര്യം സെമിയിലും തുടരുമെന്നും കേരളം സ്വപ്നം കാണുന്നു. ബോളിങ്ങിൽ എം.ഡി. നിധീഷാണ് കേരളത്തിന്റെ കുന്തമുന. കൂടെ എൻ.പി. ബേസിലും ബേസിൽ തമ്പിയുമുണ്ട്. എതിരാളികളെ കറക്കിവീഴ്ത്താൻ അതിഥി താരങ്ങളുടെ കുത്തിത്തിയിരുന്ന പന്തുകളിലാണ് കേരളം പ്രതീക്ഷ വയ്ക്കുന്നത്.
∙ ജമ്മുവിനെ വീഴ്ത്തി കേരളം, സൗരാഷ്ട്ര കടന്ന് ഗുജറാത്ത്
ഈ സീസണിൽ ചൂടുള്ള ചർച്ചയായി മാറിയ ജമ്മു കശ്മീരിന്റെ ബോളിങ് ആക്രമണത്തിനു മുന്നിൽ വൻമതിലിന്റെ കരുത്തോടെ പ്രതിരോധം തീർത്താണ് കേരളം വിജയത്തോളം പോന്നൊരു സമനിലയുമായി രഞ്ജി ട്രോഫിയിൽ സെമിയിലെത്തിയത്. ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത കേരളം, ഒന്നര ദിവസത്തോളം അവരുടെ ബോളിങ് പരീക്ഷണത്തെ ക്ഷമാപൂർവം നേരിട്ടാണ് സമനിലയും അതുവഴി സെമിഫൈനൽ സ്ഥാനവും സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ദിനം എട്ടു വിക്കറ്റ് അകലെയുള്ള വിജയത്തിനായി ജമ്മു കശ്മീർ കൈമെയ് മറന്നു പൊരുതിയെങ്കിലും, ആറു വിക്കറ്റ് മാത്രം നഷ്ടമാക്കി 299 റൺസെടുത്ത് കേരളം സെമിയിലേക്ക് മുന്നേറുകയായിരുന്നു.
മറുവശത്ത്, ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും തോൽപിച്ചാണ് ഗുജറാത്ത് സെമിഫൈനലിൽ കടന്നത്. ക്വാർട്ടർ ഫൈനലിലെ ഏറ്റവും വലിയ വിജയമെന്ന തിളക്കത്തോടെയാണ് ഗുജറാത്ത് സൗരാഷ്ട്രയെ തകർത്തത്. 295 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ സൗരാഷ്ട്ര, 62.1 ഓവറിൽ 197 റൺസിന് പുറത്തായി. ഇതോടെ ഗുജറാത്ത് ജയിച്ചത് ഇന്നിങ്സിനും 98 റൺസിനും. 8.1 ഓവറിൽ 32 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത പ്രിയജിത് സിങ് ജഡേജ, 14 ഓവറിൽ 54 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത നഗ്വാസ്വല്ല, 12 ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത രവി ബിഷ്ണോയ് എന്നിവർ ചേർന്നാണ് സൗരാഷ്ട്രയെ തകർത്തത്. സൗരാഷ്ട്രയുടെ വെറ്ററൻ താരം ചേതേശ്വർ പൂജാര 2 റൺസെടുത്ത് പുറത്തായത് അവർക്ക് തിരിച്ചടിയായി. സെഞ്ചറിയും 2 വിക്കറ്റും നേടിയ ഗുജറാത്തിന്റെ ജയ്മീത് പട്ടേലായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്.
∙ കേരളത്തിന് ഇത് രണ്ടാം സെമി!
2018-19 സീസണിലാണ് കേരളം ഇതിനു മുൻപ് ആദ്യമായും അവസാനമായും രഞ്ജി ട്രോഫിയിൽ സെമി കളിച്ചത്. അന്ന് കരുത്തരായ വിദർഭയോട് തോൽവി വഴങ്ങി പുറത്തായി. ഇത്തവണ കരുത്തൻമാരായ ഒരുപിടി ടീമുകളെ മറികടന്നാണ് സച്ചിൻ ബേബിയും സംഘവും സെമിയിലെത്തിയിരിക്കുന്നത്. കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ കരുത്തരായ ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ പിന്തള്ളിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ അട്ടിമറിച്ചതിന്റെ കരുത്തുമായെത്തിയ ജമ്മു കശ്മീരിനെ ക്വാർട്ടറിലും മറികടന്നു.
ഇത്തവണ രണ്ടാം സെമിഫൈനലിൽ മുംബൈയും വിദർഭയുമാണ് ഏറ്റുമുട്ടുന്നത്. ക്വാർട്ടറിൽ മുംബൈ 152 റൺസിന് ഹരിയാനയെ തോൽപിച്ചു. രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ ഷാർദൂൽ ഠാക്കൂറായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. തമിഴ്നാടിനെ 198 റൺസിന് മറികടന്നായിരുന്നു വിദർഭയുടെ സെമി പ്രവേശം. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ വിദർഭയുടെ മലയാളി താരം കരുൺ നായർ പ്ലെയർ ഓഫ് ദ് മാച്ചായി.
English Summary:
Gujarat vs Kerala, Ranji Trophy 2024-25 Semi Final 1 – Preview
TAGS
Board of Cricket Control in India (BCCI)
Kerala Cricket Team
Sanju Samson
Ranji Trophy
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]