
തിരുവനന്തപുരം / കോഴിക്കോട് ∙ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി കായിക മന്ത്രിയും കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും നേർക്കുനേർ. ചരിത്രത്തിലാദ്യമായി കായിക വകുപ്പിനു മാത്രമായി ഒരു മന്ത്രിയുണ്ടായിട്ടും കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഒരു സംഭാവനയും നൽകിയില്ലെന്ന് കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ ആഞ്ഞടിച്ചപ്പോൾ പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണമെന്നു തിരിച്ചടിച്ചു മന്ത്രി വി.അബ്ദുറഹിമാനും പരസ്യമായി രംഗത്തെത്തി.
പണം തരാതെ എങ്ങനെ പുട്ടടിക്കുമെന്നു ചോദിച്ച് സുനിൽ കുമാർ വീണ്ടും പരസ്യ പ്രതികരണം നടത്തിയതോടെ കേരളത്തിലെ കായിക മന്ത്രിയും കായിക സംഘടനയും തമ്മിലുള്ള പോര് രൂക്ഷമായി.
∙ സുനിൽകുമാറിന്റെ ആദ്യ ആരോപണം
കായിക മന്ത്രി വട്ടപ്പൂജ്യമാണ്. കേരളത്തിന്റെ കായിക മേഖലയ്ക്കായി ഒന്നും ചെയ്യാൻ മന്ത്രിക്കു കഴിഞ്ഞിട്ടില്ല. ദേശീയ ഗെയിംസിലെ കേരളത്തിന്റെ മോശം പ്രകടനത്തിനു പിന്നിൽ കായിക മന്ത്രിയുടെയും സ്പോർട്സ് കൗൺസിലിന്റെയും നിരുത്തരവാദിത്തമാണ്.
കായികമേഖലയുടെ പുരോഗതിക്കായി കോവിഡിനുശേഷം സർക്കാർ ഒന്നും ചെയ്തിട്ടില്ല. കളരിപ്പയറ്റ് മത്സരയിനം അല്ലാതിരുന്ന മുൻ ഗെയിംസുകളിലും നമ്മൾ ഇതിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
∙ സുനിൽകുമാറിനെതിരെ ഷറഫലിയും
ദേശീയ ഗെയിംസിലെ കേരളത്തിന്റെ പ്രകടനം സംബന്ധിച്ച് കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റിന്റെ പ്രസ്താവനകൾ നിരുത്തരവാദപരമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി. ദേശീയ ഗെയിംസിൽ കേരളം ‘തകർന്നടിഞ്ഞു’ എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ദേശീയ ഗെയിംസ് മെഡൽ പട്ടികയിൽ കേരളം പിന്നിലായതിന്റെ കാരണങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കും.
ഗെയിംസിൽനിന്ന് കളരിപ്പയറ്റിനെ ഒഴിവാക്കിയതിനെതിരെ കോടതിയിൽ പോയപ്പോൾ കേരള ഒളിംപിക് അസോസിയേഷൻ അതിൽ കക്ഷിചേരാൻ പോലും തയാറായില്ല. സംസ്ഥാന കായിക വകുപ്പിനെയും സ്പോർട്സ് കൗൺസിലിനെയും പഴി പറയുന്ന സംസ്ഥാന ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് തന്നെയാണ് സംസ്ഥാന ഹോക്കി അസോസിയേഷന്റെ ഭാരവാഹിയും. കഴിഞ്ഞ 3 വർഷവും സ്പെഷൽ ഗ്രാന്റ് ഇനത്തിൽ 10 ലക്ഷം രൂപ വീതം ഹോക്കി അസോസിയേഷൻ കൈപ്പറ്റുന്നുണ്ട്– ഷറഫലി ആരോപിച്ചു.
∙ മന്ത്രിയുടെ തിരിച്ചടി
ഇത്തവണ ദേശീയ ഗെയിംസിൽ നമ്മുടെ പ്രകടനം മോശമാകുമെന്ന് ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നു. ഇത്തവണത്തേതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ട്. മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം കായിക സംഘടനകൾക്കാണ്. ഓരോ വർഷവും 10 ലക്ഷം രൂപ വീതം ഈ അസോസിയേഷനുകൾക്കു കൊടുക്കുന്നുണ്ട്. എന്നിട്ടും യോഗ്യത നേടിയില്ലെങ്കിൽ ആ പണം ഉപയോഗിച്ച് അവർ മറ്റെന്തോ ചെയ്യുകയല്ലേ? പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം.
കളരിയെ ഗെയിംസിൽനിന്ന് ഇത്തവണ ഒഴിവാക്കിയതിനു പിന്നിൽ കേരളത്തിൽ നിന്നുള്ള ഒളിംപിക് അസോസിയേഷൻ ദേശീയ, സംസ്ഥാന പ്രസിഡന്റുമാർ അടങ്ങിയ ‘കറക്കു കമ്പനി’യാണ്. എനിക്കെതിരെ വിമർശനം ഉന്നയിച്ചത് ഹോക്കി പ്രസിഡന്റാണ്. ഹോക്കിയിൽ കേരളം ഈ കാലയളവിൽ ദേശീയ ഗെയിംസിന് യോഗ്യത നേടിയിട്ടുണ്ടോ? സ്വന്തം ജോലി ആത്മാർഥമായി ചെയ്യുന്നുണ്ടോയെന്ന് വിമർശിക്കുന്നവർ ആദ്യം ഓർക്കണം. ഹാൻഡ്ബോളിൽ ഒത്തുകളി നടത്തി സ്വർണം ഹരിയാനയ്ക്കു കൊടുത്തു. കേരളം വെളളി കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു. ഇതിലും അസോസിയേഷനു പങ്കുണ്ട്.
∙ സുനിൽകുമാറിന്റെ മറുപടി
മന്ത്രി പറയുന്നത് വിവരക്കേടാണ്. കേരളത്തിന്റെ കായിക മേഖലയെക്കുറിച്ച് ഒരു ധാരണയുമില്ല. കായിക സംഘടനകളെ കള്ളന്മാരെന്നു വിളിച്ച് മന്ത്രി അപമാനിച്ചു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്താൻ മന്ത്രി എന്താണ് ചെയ്തത്? ഹാൻഡ്ബോളിൽ ഹരിയാനയ്ക്ക് സ്വർണം കിട്ടാൻ കിട്ടാൻ ഗൂഢാലോചന നടന്നെന്ന് ഒരു കളിക്കാരനും പറയില്ല. കഴിഞ്ഞ 4 വർഷമായി ഒരു കായിക സംഘടനയ്ക്കും ഫണ്ട് നൽകിയിട്ടില്ല.
English Summary:
Kerala Sports Row: Kerala’s poor National Games performance fuels a bitter feud. The Sports Minister and the Kerala Olympic Association President trade accusations of mismanagement and lack of funds, exposing deep divisions within Kerala’s sports administration.
TAGS
V Abdurahiman
Kerala state sports council
Sports
Malayalam News
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]