
കൊച്ചി ∙ കലൂരിലെ കോട്ടമുറ്റത്തു കേരളത്തിന്റെ കൊമ്പൻമാരെ മോഹൻ ബഗാൻ കൗശലപൂർവം വേട്ടയാടി വീഴ്ത്തി (3–0). ആദ്യ 25 മിനിറ്റിൽ ആക്രമണത്തിരമാല തീർത്ത കേരള ബ്ലാസ്റ്റേഴ്സിനെ ക്ഷമാപൂർവം കാത്തിരുന്ന്, അതിവേഗ പ്രത്യാക്രമണങ്ങളിലൂടെയാണ് കൊൽക്കത്ത വമ്പന്മാർ മുട്ടുകുത്തിച്ചത്. കോൺക്രീറ്റ് പോലെ ഉറച്ച പ്രതിരോധവും മിന്നൽ ഗോളുകളുമായി ബഗാൻ മത്സരം കാൽക്കലാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് ആടിയുലഞ്ഞ പ്രതിരോധം.
ജയത്തോടെ 49 പോയിന്റുമായി ബഗാൻ വിന്നേഴ്സ് ഷീൽഡിനു തൊട്ടരികിലെത്തി. 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 8–ാം സ്ഥാനത്തു തന്നെ തുടരുമെങ്കിലും പ്ലേഓഫിലെത്താൻ നേരിയ സാധ്യത മാത്രമാണ് ബാക്കി. ജാമി മക്ലാരൻ (28, 40 മിനിറ്റുകൾ), ആൽബർട്ടോ റോഡ്രിഗസ് (66) എന്നിവരാണു ബ്ലാസ്റ്റേഴ്സിന്റെ വിധി കുറിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 22ന് എഫ്സി ഗോവയ്ക്കെതിരെ അവരുടെ മൈതാനത്ത്.
∙ അവസര നഷ്ടങ്ങളുടെ വില!
ഓൾഔട്ട് അറ്റാക്ക്. അതായിരുന്നു തുടക്കം മുതൽ ബ്ലാസ്റ്റേഴ്സിന്റെ നയം. ഹെസൂസ് ഹിമെനെ–ക്വാമെ പെപ്ര ഇരട്ട സ്ട്രൈക്കർമാരുമായി കളത്തിലിറങ്ങിയ കൊമ്പൻമാർക്ക് 5–ാം മിനിറ്റിൽ തന്നെ ആദ്യ അവസരം. പെപ്രയുടെ ഹെഡർ പക്ഷേ, ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 26–ാം മിനിറ്റിൽ ലാൽത്തൻമാവിയയുടെ ക്ലോസ്റേഞ്ച് ഷോട്ടിനു കെയ്ത് ഡൈവ് ചെയ്തു പൂട്ടിട്ടു.
രണ്ടു മിനിറ്റിനുള്ളിൽ ബഗാന്റെ കൗണ്ടർ അറ്റാക്ക്. ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ ലിസ്റ്റൻ കൊളാസോയുടെ ഫുട്വർക്കും ‘ഹാൻഡ്’ വർക്കും. തടയാനെത്തിയ അഡ്രിയൻ ലൂണയെ ഒറ്റ ‘പുഷിൽ’ പിന്നിലാക്കി ജാമി മക്ലാരനു പാസ്. ഗോൾകീപ്പർ സച്ചിൻ സുരേഷിന് ഒരവസരവും നൽകാതെ ക്ലോസ്റേഞ്ചിൽ പന്ത് വലയിൽ.
കളിയൊഴുക്കിനു വിപരീതമായി വീണ ഗോളിൽ ബ്ലാസ്റ്റേഴ്സിന്റെ താളം തെറ്റി. ബഗാന്റെ രണ്ടാം ഗോളും വൈകിയില്ല. വിശാൽ കെയ്ത്തിന്റെ ഗോൾകിക്കിൽ നിന്നു ബ്ലാസ്റ്റേഴ്സ് പകുതിയിലെത്തിയ പന്തു പിടിച്ചെടുത്ത ജേസൺ കമ്മിങ്സ് പ്രതിരോധ വിടവിലൂടെ സമ്മാനിച്ചതു ത്രൂ ബോൾ. ഓടിക്കയറിയ മക്ലാരൻ പന്തു തറ തൊടും മുൻപേ ബ്ലാസ്റ്റേഴ്സ് വലയിലേക്കു പറത്തി. 2 ഗോൾ ലീഡുമായി ഇടവേളയ്ക്കു പിരിഞ്ഞ ബഗാൻ രണ്ടാം പകുതിയിൽ പ്രതിരോധ മതിൽ കൂടുതൽ ഉറപ്പിച്ചു. ബ്ലാസ്റ്റേഴ്സാകട്ടെ, പാടേ തളർന്നു.
പ്രത്യേകിച്ചൊരു ഭീഷണിയും സൃഷ്ടിക്കാത്ത ബ്ലാസ്റ്റേഴ്സ് നീക്കങ്ങളെ ബഗാൻ താരങ്ങൾ അനായാസം കെടുത്തിക്കളഞ്ഞു. 66–ാം മിനിറ്റിൽ ബഗാന്റെ മൻവീർ സിങ്ങിനെ നവോച്ച സിങ് വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്കിലായിരുന്നു 3–ാം ഗോൾ. ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ താരങ്ങളും ബോക്സിൽ കാത്തു കെട്ടിക്കിടക്കുമ്പോൾ, അവർക്കിടയിലൂടെ ആൽബെർട്ടോ റോഡ്രിഗസിന്റെ ബുള്ളറ്റ് ഗോൾ, അനായാസം!
∙ ചെന്നൈയിന് ജയം
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം (2–1). 84–ാം മിനിറ്റിൽ ഡാനിയേൽ ചീമ ചുക്വുവാണ് ചെന്നൈയുടെ വിജയഗോൾ നേടിയത്.
English Summary:
ISL Update: Kerala Blasters’ ISL hopes suffered a major setback after a 3-0 loss to Mohun Bagan. Missed chances and defensive vulnerabilities cost Kerala Blasters dearly, leaving them with slim playoff hopes.
TAGS
Kerala Blasters FC
ATK Mohun Bagan
Indian Super League(ISL)
Sports
Malayalam News
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]