മുംബൈ∙ ഇന്ത്യൻ താരങ്ങൾ മത്സരങ്ങൾക്കിടെ കുടുംബത്തോടൊപ്പം മുഴുവൻ സമയവും ചെലവഴിക്കുന്നതു തടഞ്ഞതിനു പിന്നാലെ, ബിസിസിഐയുടെ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നു. പരമ്പരകൾക്കു പോകുമ്പോൾ സൂപ്പർ താരങ്ങൾ സഹായികളെ കൂടെ കൊണ്ടുപോകുന്നതിനും വിലക്കു വരും. പാചകക്കാരൻ, സ്റ്റൈലിസ്റ്റ്, സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരെ ഇനി താരങ്ങൾക്ക് സ്വന്തം നിലയിൽ ഒപ്പം നിര്‍ത്താൻ സാധിക്കില്ല. സ്വന്തം ജീവനക്കാരുമായി സൂപ്പർ താരങ്ങൾക്കു യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ലെന്നു ബിസിസിഐ നിലപാടെടുത്തതായാണു വിവരം.
ഓസ്ട്രേലിയയിൽവച്ച് ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂം രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു: യുവതാരത്തിനെതിരെ ബിസിസിഐയ്ക്ക് ഗംഭീറിന്റെ പരാതി
Cricket
ബോർഡർ– ഗാവസ്കർ ട്രോഫിയിലെ തിരിച്ചടിക്കു പിന്നാലെ ടീം ക്യാംപിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ബിസിസിഐ തീരുമാനമെടുത്തിരുന്നു. അതിനു പിന്നാലെയാണ് വിദേശ പരമ്പരകളിൽ താരങ്ങൾക്കൊപ്പം മുഴുവൻ സമയവും കുടുംബത്തെ അനുവദിക്കേണ്ടെന്ന തീരുമാനത്തിൽ ബിസിസിഐ എത്തിയത്. കുടുംബത്തോടൊപ്പം കഴിയാൻ താരങ്ങൾക്കു കുറച്ചു സമയം നൽകിയാൽ മതിയെന്നാണ് പുതിയ നിലപാട്.
താരങ്ങളുടെ ഫിറ്റ്നസ് നിലവാരം ഉയർത്താനും ധാരണയായിട്ടുണ്ട്. ടീം സിലക്ഷനിൽ ഫിറ്റ്നസ് കൂടി കാര്യമായി തന്നെ പരിഗണിക്കാനാണു നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ഫിറ്റ്നസ് നിലനിർത്തുന്നതില്‍ പല താരങ്ങള്‍ക്കും കൃത്യതയില്ലെന്നു വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ താരങ്ങൾക്കായി കൂടുതൽ ഫിറ്റ്നസ് ടെസ്റ്റുകൾ വന്നേക്കും.
English Summary:
Indian players are not allowed to travel with their personal staffs on a tour
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Virat Kohli
Rohit Sharma
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com