
ജൊഹാനസ്ബർഗ് ∙ 2 സെഞ്ചറി വീരൻമാർ അണിനിരക്കുന്ന ബാറ്റിങ് ലൈനപ്പ്, പരമ്പരയിലെ ലീഡ്, നിർണായക ഘട്ടത്തിൽ അവസരത്തിനൊത്തുയരുന്ന ബോളിങ് യൂണിറ്റ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിന് ഇന്നിറങ്ങുമ്പോൾ ആത്മവിശ്വാസത്തിൽ ആതിഥേയരെക്കാൾ ഒരുപടി മുന്നിലാണ് ടീം ഇന്ത്യ.
ബാറ്റിങ്ങിലെ താളപ്പിഴകളിലൂടെ രണ്ടാം ട്വന്റി20 മത്സരം നഷ്ടമായെങ്കിലും മൂന്നാം ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യ ആധിപത്യം വീണ്ടെടുത്തു. ബുധനാഴ്ച നടന്ന മത്സരത്തിൽ 11 റൺസിനു വിജയിച്ചതോടെ പരമ്പരയിൽ 2–1നു മുന്നിലെത്തിയ ഇന്ത്യയ്ക്ക് ഇന്നത്തെ അവസാന മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
അതിനാൽ, സമ്മർദം മുഴുവൻ ദക്ഷിണാഫ്രിക്കൻ ക്യാംപിലാണ്. ഇന്ന് രാത്രി 8.30 മുതലാണ് മത്സരം.
സ്പോർട്സ് 18 ചാനലിലും ജിയോ സിനിമയിലും തൽസമയം. റിങ്കു സിങ്ങിന്റെ 3.5 കോടിയുടെ വീട്ടിൽ റൂഫ് ടോപ് ബാറും പ്രൈവറ്റ് പൂളും; കരിയർ മാറ്റിയ ബാറ്റ് ചുവരില്- വിഡിയോ Cricket ഇന്ത്യയുടെ ഭാഗ്യവേദി ടെസ്റ്റിലും ഏകദിനത്തിലും കണക്കുകൾ അത്ര മികച്ചതല്ലെങ്കിലും ട്വന്റി20യിൽ ഇന്ത്യയുടെ ഭാഗ്യവേദിയാണ് ജൊഹാനസ്ബർഗിലെ വാൻഡറേഴ്സ് സ്റ്റേഡിയം.
2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇവിടെ പാക്കിസ്ഥാനെ തോൽപിച്ച് ജേതാക്കളായ ഇന്ത്യ കഴിഞ്ഞവർഷം ഡിസംബറിലാണ് വാൻഡറേഴ്സിൽ അവസാന ട്വന്റി20 കളിച്ചത്. അന്നു ദക്ഷിണാഫ്രിക്കയെ തോൽപിച്ചത് 106 റൺസിന്.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അവസാന രാജ്യാന്തര സെഞ്ചറി ആ മത്സരത്തിലായിരുന്നു. ട്വന്റി20യിൽ സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ഇതുവരെ 16 മത്സരങ്ങൾ കളിച്ച ഇന്ത്യ പതിമൂന്നിലും വിജയം നേടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര സ്വന്തമാക്കാനായാൽ സൂര്യയുടെ ക്യാപ്റ്റൻസിക്കു അടുത്തൊന്നും വെല്ലുവിളിയുണ്ടാകില്ല. ന്യൂസീലൻഡിനോടു തോറ്റപ്പോൾ ഗംഭീർ പേടിച്ചു, കിട്ടിയ അവസരം നോക്കി തിരിച്ചടിക്കുന്നു: വീണ്ടും പോണ്ടിങ് Cricket ആശങ്കയായി റിങ്കു ആദ്യ ട്വന്റി20യിലെ ഉജ്വല സെഞ്ചറിക്കുശേഷം 2 മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായ സഞ്ജു സാംസന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇന്നത്തെ മത്സരത്തിൽ ആരാധകർ.
എന്നാൽ, പരമ്പരയിലെ 3 മത്സരങ്ങളിലും നിറം മങ്ങിയ റിങ്കു സിങ്ങിന്റെ ഫോമിലാണ് ടീമിന്റെ ആശങ്ക. 2 മത്സരങ്ങളിൽ ബാറ്റിങ്ങിൽ ആറാം നമ്പറിലും ഒരു മത്സരത്തിൽ ഏഴാമതുമാണ് റിങ്കു എത്തിയത്. 11, 9, 8 എന്നിങ്ങനെയായിരുന്നു സ്കോർ.
പരമ്പരയിൽ ഇതുവരെ 28 റൺസ് മാത്രം നേടാനായ താരം അതിനായി ചെലവിട്ടത് 34 പന്തുകളും. മുൻപ് പതിവായി അഞ്ചാം നമ്പറിലെത്തിയിരുന്ന റിങ്കുവിനു ബാറ്റിങ്ങിലെ സ്ഥാനചലനം തിരിച്ചടിയായി.
കഴിഞ്ഞ മത്സരത്തിൽ വൺഡൗണായി ഇറങ്ങിയ തിലക് വർമ സെഞ്ചറി നേടി മികവു കാട്ടിയതോടെ ബാറ്റിങ്ങിൽ റിങ്കുവിന് ഇന്നും സ്ഥാനക്കയറ്റം ലഭിച്ചേക്കില്ല. ∙ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ പേസ് ബോളർ എന്ന റെക്കോർഡ് അർഷ്ദീപ് സിങ്ങിന് സ്വന്തമായി; 92 വിക്കറ്റുകൾ.
90 വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറിനെയാണ് ബുധനാഴ്ചത്തെ മത്സരത്തിൽ അർഷ്ദീപ് മറികടന്നത്. 89 വിക്കറ്റുകളുമായി ജസ്പ്രീത് ബുമ്രയാണ് മൂന്നാമത്.
English Summary:
India vs South Africa Fourth T20 Match Updates
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]