
തൊടുപുഴ ∙ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കേരള ടീമംഗങ്ങൾക്ക് നയാപൈസ നൽകാതെ കേരള സർക്കാർ. മീറ്റിലേക്ക് സ്വന്തം നിലയിൽ എത്തണമെന്ന നിർദേശമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അത്ലീറ്റുകളെ വെട്ടിലാക്കിയിരിക്കുന്നത്.
വിശ്രമമില്ലാതെ സഞ്ജു, ഇനി പോരാട്ടം രഞ്ജി ട്രോഫിയിൽ; കേരള ടീമിനൊപ്പം ചേർന്നു
Cricket
ഭൂവനേശ്വറിലേക്ക് ടീമായി പോകാനുള്ള സൗകര്യം കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ ഒരുക്കുന്നുണ്ട്. എന്നാൽ ട്രെയിനുകളിൽ കായികതാരങ്ങൾക്കു കൺസഷൻ കിട്ടാത്തതും മൊത്തമായി സീറ്റ് ബുക്ക് ചെയ്യാൻ കഴിയാത്തതും പ്രശ്നമായിരിക്കുകയാണ്. സംസ്ഥാന സർക്കാർ യാത്രച്ചെലവ് മുൻകൂർ നൽകാത്തതും ആതിഥേയ സംസ്ഥാനം താമസ സൗകര്യം നൽകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
തേഞ്ഞിപ്പലത്തു സമാപിച്ച സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പിൽനിന്ന് 20 വയസ്സിൽ താഴെയുള്ള 71 അത്ലീറ്റുകളാണ് ദേശീയ മീറ്റിനു യോഗ്യത നേടിയത്. സർക്കാർ തിരിഞ്ഞു നോക്കാത്തതിനാൽ സൗകര്യങ്ങളെല്ലാം സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇവർ.
ഭൂവനേശ്വറിലേക്ക് 22നുള്ള വിവേക് എക്സ്പ്രസിലാണ് ടീം എറണാകുളത്തുനിന്ന് യാത്ര തീരുമാനിച്ചിരിക്കുന്നത്. ഇതിൽ റിസർവേഷൻ സീറ്റെല്ലാം വെയ്റ്റിങ് ലിസ്റ്റായി കഴിഞ്ഞു. 25 മുതൽ 29 വരെയാണ് കായികമേള. 24ന് ടീം ഭുവനേശ്വറിൽ റിപ്പോർട്ട് ചെയ്യണം. എങ്ങനെയെങ്കിലും യാത്രച്ചെലവ് കണ്ടെത്തി ഭുവനേശ്വറിൽ കായികതാരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേരള സ്റ്റേറ്റ് അത്ലറ്റിക്സ് അസോസിയേഷൻ.
English Summary:
National Junior Athletics Meet, Kerala athletes waiting for tickets
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]