
ബെംഗളൂരു ∙ ആക്രമിച്ചു കളിച്ച് ചില ദിവസങ്ങളിൽ 100 റൺസിനു പുറത്തായാലും കുഴപ്പമില്ല എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളോട് താൻ പറയാറുള്ളതെന്ന് പരിശീലകൻ ഗൗതം ഗംഭീർ. ന്യൂസീലൻഡിനെതിരെ ഒന്നാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗംഭീർ.
വിശ്രമമില്ലാതെ സഞ്ജു, ഇനി പോരാട്ടം രഞ്ജി ട്രോഫിയിൽ; കേരള ടീമിനൊപ്പം ചേർന്നു
Cricket
നാളെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റിനു തുടക്കം. ‘‘ഹൈ റിസ്ക്, ഹൈ റിവാർഡ് എന്നതാണ് ടീമിന്റെ ശൈലി. ജയിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിനു വേണ്ടി പരിശ്രമിക്കുക. ചില ദിവസങ്ങളിൽ ടീം 100 റൺസിനു പുറത്തായേക്കാം.പക്ഷേ അതൊരു വലിയ തിരിച്ചടിയായി കരുതേണ്ടതില്ല..’’– ഗംഭീർ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ദിവസം തന്നെ 400–500 റൺസ് നേടാൻ ശേഷിയുള്ള കളിക്കാരെ താൻ വെറുതെ എന്തിനാണ് ‘ലിമിറ്റ്’ ചെയ്യുന്നതെന്നും ഗംഭീർ ചോദിച്ചു. വിരാട് കോലിയുടെ ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് അരങ്ങേറ്റ മത്സരം മുതൽ താൻ കാണുന്നുണ്ടെന്നും അന്നു മുതൽ ഇന്നുവരെ ഓരോ മത്സരത്തിലും ക്രീസിലെത്തുമ്പോൾ റൺസ് നേടാനുള്ള ആവേശത്തോടെയാണ് കോലി ബാറ്റ് ചെയ്യുന്നതെന്നും ഗംഭീർ പറഞ്ഞു. 3 ടെസ്റ്റ് മത്സരങ്ങളാണ് ന്യൂസീലൻഡ് പരമ്പരയിലുള്ളത്.
English Summary:
Gautam Gambhir’s new formula for Indian team
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]