![](https://newskerala.net/wp-content/uploads/2025/02/washington-sundar-1024x533.jpg)
ചെന്നൈ∙ തമിഴ്നാട് പ്രീമിയർ ലീഗിന്റെ ഒൻപതാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ‘ഞെട്ടിച്ച്’ ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ വാഷിങ്ടൻ സുന്ദർ. പാക്കിസ്ഥാനിലും യുഎഇയിലുമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലും അംഗമായ വാഷിങ്ടൻ സുന്ദറിന്, തമിഴ്നാട് പ്രിമിയർ ലീഗിലെ താരലേലത്തിൽ ലഭിച്ചത് 6 ലക്ഷം രൂപ മാത്രം! ഇതുവരെ തമിഴ്നാടിനു പുറത്ത് പേരു കേട്ടിട്ടു പോലുമില്ലാത്ത യുവതാരങ്ങൾ പോലും 10 മുതൽ 20 ലക്ഷം രൂപ വരെ സ്വന്തമാക്കിയപ്പോഴാണ്, വാഷിങ്ടൻ സുന്ദറിന്റെ മൂല്യം 6 ലക്ഷത്തിൽ ഒതുങ്ങിയത്.
ട്രിച്ചി ഗ്രാൻഡ് ചോളാസാണ് വാഷിങ്ടൻ സുന്ദറിനെ വെറും ആറു ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്തത്. ട്രിച്ചി ടീമിൽത്തന്നെ മുകിലേഷ് (17.60 ലക്ഷം), ശരവണ കുമാർ (8.40 ലക്ഷ), കൗശിക് (എട്ട് ലക്ഷം) തുടങ്ങിയവർ മികച്ച വില സ്വന്തമാക്കിയപ്പോഴാണ്, സുന്ദറിനെ ആറു ലക്ഷത്തിൽ ‘ഒതുക്കിയത്’. താരലേലം അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ, സേലം സ്പാർട്ടൻസ് 18.40 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ എം. മുഹമ്മദാണ് ഏറ്റവും വില ലഭിച്ച താരം.
വാഷിങ്ടൻ സുന്ദറിന് താരതമ്യേന ചെറിയ വില മാത്രമാണ് ലഭിച്ചതെങ്കിലും, മുൻപ് ഇന്ത്യൻ ടീമിൽ കളിച്ചിട്ടുള്ള വിജയ് ശങ്കർ ലീഗിലെ വിലകൂടിയ താരങ്ങളിൽ ഒരാളായി. ചെപ്പോക്ക് സൂപ്പർ ഗില്ലീസ് 18 ലക്ഷം രൂപയ്ക്കാണ് വിജയ് ശങ്കറിനെ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പർ കിങ്സിൽ വിജയ് ശങ്കറിന്റെ സഹതാരമായ ആന്ദ്രെ സിദ്ധാർഥ് 8.40 ലക്ഷം രൂപ സ്വന്തമാക്കി.
🔥 𝗧𝗛𝗘 𝗖𝗛𝗢𝗟𝗔 𝗖𝗢𝗠𝗠𝗔𝗡𝗗𝗘𝗥 𝗔𝗥𝗥𝗜𝗩𝗘𝗦! Washington Sundar is all set to unleash his all-round firepower for the Trichy Grand Cholas!#NammaOoruNammaGethu #TNPL #TNPL2025 #TNCricket #TNPLAuction #TamilNaduCricket #TNCA pic.twitter.com/KVPIz5BdY1
— TNPL (@TNPremierLeague) February 15, 2025
അതേസമയം, ഏതാനും മാസങ്ങൾക്കു മുൻപു നടന്ന ഐപിഎൽ താരലേലത്തിൽ 3.20 കോടി രൂപ വില ലഭിച്ച താരമാണ് സുന്ദർ. സ്പിൻ ബോളറും മികച്ച ബാറ്ററുമായ സുന്ദറിനെ കോടികൾ നൽകി ഗുജറാത്ത് ടൈറ്റൻസാണ് സ്വന്തമാക്കിയത്. തമിഴ്നാട് പ്രിമിയർ ലീഗിൽ സുന്ദറിന്റെ മൂന്നിരട്ടി വില ലഭിച്ച വിജയ് ശങ്കറിന്, ഐപിഎൽ താരലേലത്തിൽ ലഭിച്ചതാകട്ടെ സുന്ദറിന് ലഭിച്ചതിന്റെ ഏതാണ്ട് മൂന്നിലൊന്നു തുക മാത്രം (1.20 കോടി രൂപ)!
English Summary:
Team India Superstar Fetches Just Rs 6 Lakh At TNPL 2025 Auction
TAGS
Indian Cricket Team
Champions Trophy Cricket 2025
Washington Sundar
Vijay Shankar
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]