
വഡോദര ∙ ആഷ്ലി ഗാർഡ്നറുടെ വെടിക്കെട്ടിന് (37 പന്തിൽ 79*) അതിലേറെ പകിട്ടോടെ റിച്ച ഘോഷിന്റെ (27 പന്തിൽ 64*) മറുപടി. അടിയും തിരിച്ചടിയുമായി ബാറ്റർമാർ നിറഞ്ഞാടിയ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന് റെക്കോർഡ് ജയം. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നറുടെ മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയപ്പോൾ 9 പന്തുകളും 6 വിക്കറ്റും ബാക്കിനിൽക്കെ നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു ലക്ഷ്യം കണ്ടു. ഡബ്ല്യുപിഎലിൽ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 5ന് 201. ബെംഗളൂരു–18.3 ഓവറിൽ 4ന് 202. റിച്ചയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ബെംഗളൂരു ടീമംഗമായ മലയാളി താരം വി.ജെ.ജോഷിത ഡബ്ല്യുപിഎലിലെ അരങ്ങേറ്റ മത്സരം കളിച്ചു.
വനിതാ പ്രിമിയർ ലീഗ് മൂന്നാം സീസണിലെ ആവേശപ്പൂരത്തിന് ആദ്യം തിരികൊളുത്തിയത് ഗുജറാത്ത് ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നറാണ്. ഓപ്പണർ ബെത്ത് മൂണി (42 പന്തിൽ 56) നൽകിയ മികച്ച തുടക്കം ഏറ്റുപിടിച്ച ഗാർഡ്നർ ഗുജറാത്തിനെ കൂറ്റൻ സ്കോറിലെത്തിച്ചു. ആദ്യ 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലായിരുന്ന ഗുജറാത്ത് അതിനുശേഷമാണ് ടോപ് ഗീയറിലേക്കു മാറിയത്. ഗുജറാത്ത് ഇന്നിങ്സിൽ ഇന്നലെ പിറന്ന 10 സിക്സുകളിൽ എട്ടും ഓസ്ട്രേലിയൻ താരമായ ഗാർഡ്നറുടെ ബാറ്റിൽനിന്നായിരുന്നു. പവർപ്ലേയിലെ അവസാന ഓവറിൽ പന്തെറിയാനെത്തിയ ജോഷിത ആദ്യ ഓവറിൽ 2 റൺസ് മാത്രമാണ് വഴങ്ങിയത്. എന്നാൽ തുടർന്നുള്ള ഓവറുകളിൽ ആ മികവ് തുടരാനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിനെ പന്തുകൊണ്ടും ആഷ്ലി ഗാർഡ്നർ വെല്ലുവിളിച്ചു. ഗാർഡ്നർ എറിഞ്ഞ രണ്ടാം ഓവറിൽ ഓപ്പണർമാരായ സ്മൃതി മന്ഥനയെയും (9) വാട്ട് ഹോജിനെയും (4) നഷ്ടമായി പതറിയ ബെംഗളൂരുവിനെ ഓസീസ് താരം എലിസ് പെറി (34 പന്തിൽ 57) ഉജ്വല അർധ സെഞ്ചറിയിലൂടെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. 13–ാം ഓവറിൽ എലിസ് പെറി പുറത്താകുമ്പോൾ 46 പന്തിൽ 93 റൺസായിരുന്നു ബെംഗളൂരുവിന്റെ വിജയലക്ഷ്യം.
കളി കൈവിട്ടുവെന്നു ആരാധകർ കരുതിയപ്പോഴാണ് കനിക അഹുജയെ (13 പന്തിൽ 30 നോട്ടൗട്ട്) കൂട്ടുപിടിച്ച് റിച്ച പോരാട്ടം തുടങ്ങിയത്. അഞ്ചാം വിക്കറ്റിൽ 37 പന്തിൽ 93 റൺസ് നേടിയ ഇവരുടെ അപരാജിത കൂട്ടുകെട്ട് ടീമിന് സമ്മാനിച്ചത് അവിശ്വസനീയ ജയം. 27 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പെടുന്നതായിരുന്നു റിച്ചയുടെ വെടിക്കെട്ട് ഇന്നിങ്സ്.
English Summary:
Richa Ghosh’s explosive 64* leads Bengaluru Royal Challengers to a record-breaking WPL victory over Gujarat Giants. V.J. Joshitha makes her WPL debut in a thrilling match filled with high scores and dramatic moments.
TAGS
Women’s Cricket
Women’s Premier League 2024
Cricket
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]