
കൊച്ചി ∙ ഒരേ യുദ്ധം; ലക്ഷ്യം രണ്ട്! കലൂർ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് ഐഎസ്എൽ ഫുട്ബോൾ മത്സരത്തിൽ കൊൽക്കത്ത മോഹൻ ബഗാനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉന്നമിടുന്നതു വിജയം മാത്രമല്ല, അതുവഴി പ്ലേ ഓഫ് ബെർത്ത് എന്ന വിദൂര സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടിയാണ്. പ്ലേ ഓഫ് പണ്ടേ ഉറപ്പാക്കിയ, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ബഗാന് ലീഗ് ഷീൽഡ് കയ്യെത്തും ദൂരെയാണ്! ഇനിയുള്ള 5 കളികളും ജയിക്കാതെ തരമില്ല, ബ്ലാസ്റ്റേഴ്സിന്. ജയിച്ചാൽ മാത്രം പോരാ, തൊട്ടടുത്ത എതിരാളികൾ തോൽക്കുകയും വേണം!
ഫലത്തിൽ, സർവം മറന്നു കളിച്ചു ജയിക്കുകയാണു വഴി. ഇന്നു രാത്രി 7.30 കലൂർ നെഹ്റു സ്റ്റേഡിയത്തിലാണു ബഗാൻ – ബ്ലാസ്റ്റേഴ്സ് യുദ്ധം. സ്പോർട്സ് 18 ടിവി ചാനലിലും ജിയോ സിനിമ ആപ്പിലും കളി തൽസമയം. പരുക്കേറ്റു പുറത്തായ നോവ സദൂയി ബ്ലാസ്റ്റേഴ്സ് നിരയിലുണ്ടാകില്ല.
ആദ്യം ബഗാൻ, പിന്നെ അടുത്ത കളി’
തൽക്കാലം പ്ലേ ഓഫല്ല, ബഗാനെതിരായ മത്സരം മാത്രമാണു മനസ്സിലെന്നു ബ്ലാസ്റ്റേഴ്സിന്റെ ഇടക്കാല മുഖ്യപരിശീലകൻ ടി.ജി.പുരുഷോത്തമൻ പറയുന്നു.
19 കളികളിൽ 24 പോയിന്റുമായി 8 –ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ആഞ്ഞൊന്നു കുതിച്ചാൽ പ്ലേ ഓഫ് യോഗ്യത നേടിയേക്കാം. ഇനിയുള്ള അഞ്ചിൽ 4 കളികളും വമ്പൻമാരുമായാണ് . പോയിന്റ് നിലയിലെ രണ്ടാമൻ എഫ്സി ഗോവ, 3 –ാം സ്ഥാനത്തുള്ള ജംഷഡ്പുർ എഫ്സി, 6–ാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്സി എന്നീ കരുത്തുറ്റ ടീമുകളെയാണു ബഗാനു ശേഷം നേരിടേണ്ടത്. ഹൈദരാബാദ് മാത്രമാണു ദുർബലർ.
13 ടീമുകളുടെ ലീഗ് അന്ത്യ ഘട്ടത്തിലെത്തിയിട്ടും 11 ടീമുകൾക്കും പ്ലേ ഓഫ് സാധ്യതയുണ്ട്! ആദ്യ 6 ടീമുകൾക്കാണു പ്ലേ ഓഫിൽ സ്ഥാനം.
20 കളികളിൽ 46 പോയിന്റുള്ള ബഗാൻ പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ചിരുന്നു. എഫ്സി ഗോവയും (39 പോയിന്റ്) ജംഷഡ്പുരും (34) പ്ലേ ഓഫിന് അടുത്തെത്തി. 32 പോയിന്റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും 31 പോയിന്റ് വീതമുള്ള ബെംഗളൂരുവിനും മുംബൈ സിറ്റിക്കും സാധ്യതകൾ തെളിഞ്ഞു നിൽക്കുന്നു.
English Summary:
Kerala Blasters face a must-win match against Mohun Bagan tonight. Their playoff hopes hinge on this crucial encounter and winning their remaining games while their rivals lose.
TAGS
Kerala Blasters FC
ATK Mohun Bagan
Indian Super League 2024-2025
Football
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]