
8 വർഷം മുൻപ് ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ചാംപ്യൻസ് ട്രോഫിയിൽ സെമിഫൈനൽ വരെയെത്തിയ മുന്നേറ്റമാണ് ഇന്നും ബംഗ്ലദേശിന്റെ ക്രിക്കറ്റ് പോരാട്ടങ്ങളെ ചൂടുപിടിപ്പിക്കുന്ന നാഴികക്കല്ല്. ഫോം നഷ്ടമായവരെ പുറത്തിരുത്തിയും പരിചയ സമ്പന്നരെ തിരിച്ചുവിളിച്ചും ടീമിൽ വലിയ അഴിച്ചുപണി നടത്തിയാണ് ബംഗ്ലദേശ് ടൂർണമെന്റിനെത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിലെ എട്ടാം സ്ഥാനത്തിന്റെ കരുത്തിൽ ബംഗ്ല കടുവകൾ ടൂർണമെന്റിന് യോഗ്യത നേടിയപ്പോൾ മുൻ ലോകകപ്പ് ജേതാക്കളായ വെസ്റ്റിൻഡീസും ശ്രീലങ്കയും ടൂർണമെന്റിനില്ല.
‘പറയിപ്പിച്ച’ ആഘോഷവും ഐസിസിയുടെ ശിക്ഷയും മാത്രം ബാക്കി; ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് കിവീസ്– വിഡിയോ
Cricket
FORM
നിലവിൽ ഐസിസി റാങ്കിങ്ങിലുള്ള ബംഗ്ലദേശിന്റെ ഫോം ഒട്ടും ആശാവഹമല്ല. 2023 ലോകകപ്പിനുശേഷം 12 ഏകദിനങ്ങൾ കളിച്ച ടീം എട്ടിലും തോൽവി വഴങ്ങി.
STRENGTH
യുവത്വവും പരിചയ സമ്പത്തുമുള്ള പേസ് ബോളിങ് നിരയാണ് ബംഗ്ലദേശിന്റെ കരുത്ത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ച യുവ പേസർ നഹിദ് റാണയെ മറ്റു ടീമുകൾക്കു കാര്യമായ പരിചയമില്ല. കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം 14 വിക്കറ്റ് നേടിയ തസ്കിൻ അഹ്മദും പരിചയ സമ്പന്നരായ മുഷ്ഫിഖുർ റഹീമും പേസ് ബോളിങ്ങിന്റെ പ്രഹരശേഷി കൂട്ടും. പരിചയ സമ്പന്നനായ ലിറ്റൻ ദാസിന് ടീമിൽ ഇടം നേടാനാകാത്തത് ബാറ്റിങ് നിരയുടെ ശക്തി തെളിയിക്കുന്നു. മധ്യനിര ബാറ്റർ മഹ്മദുല്ല ഉജ്വല ഫോമിലാണ്.
പാക്കിസ്ഥാനോടും ശ്രീലങ്കയോടും തോറ്റു, വമ്പൻമാർ കളിക്കാനില്ല; വെല്ലുവിളികൾ മറികടക്കാന് ഓസ്ട്രേലിയ
Cricket
WEAKNESS
3 ഇടംകൈ ബാറ്റർമാർ അണിനിരക്കുന്ന ബംഗ്ലദേശ് ടോപ് ഓർഡറിന് ഇടംകൈ പേസർമാർക്കെതിരെ മോശം റെക്കോർഡാണുള്ളത്. ഷാക്കിബുൽ ഹസന്റെ അഭാവവും മെഹ്ദി ഹസന്റെ ഫോമില്ലായ്മയും സ്പിൻ ബോളിങ്ങിലെ ആശങ്കകളാണ്. ടൂർണമെന്റിലെ ടീമുകളിൽ പവർപ്ലേയിലെ മോശം ബാറ്റിങ് ശരാശരി ബംഗ്ലദേശിന്റേതാണ്.
English Summary:
Nahid Rana’s emergence is key for Bangladesh’s World Cup hopes. The team’s pace bowling is a significant strength, but concerns remain regarding their batting and spin bowling.
TAGS
Bangladesh Cricket Team
Champions Trophy Cricket 2025
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com