
ദുബായ് ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളെ കാത്തിരിക്കുന്നത് 20 കോടി രൂപ. ടൂർണമെന്റിലെ ജേതാക്കൾക്ക് 2.24 മില്യൻ യുഎസ് ഡോളറും (ഏകദേശം 20 കോടി രൂപ) രണ്ടാം സ്ഥാനക്കാർക്ക് 1.12 മില്യൻ യുഎസ് ഡോളറും (ഏകദേശം 9.72 കോടി രൂപ) സമ്മാനത്തുക നൽകുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു.
‘പറയിപ്പിച്ച’ ആഘോഷവും ഐസിസിയുടെ ശിക്ഷയും മാത്രം ബാക്കി; ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് കിവീസ്– വിഡിയോ
Cricket
കഴിഞ്ഞ ടൂർണമെന്റിനെ അപേക്ഷിച്ച് സമ്മാനത്തുകയിൽ 53 ശതമാനമാണ് വർധന. സെമിഫൈനലിസ്റ്റുകൾക്ക് 5.6 ലക്ഷം യുഎസ് ഡോളറും (4.86 കോടി രൂപ) 5,6 സ്ഥാനക്കാർക്ക് 3.5 ലക്ഷം യുഎസ് ഡോളറും (3 കോടി രൂപ) ലഭിക്കും. ഗ്രൂപ്പ് റൗണ്ടിലെ ഓരോ മത്സര വിജയത്തിനും ടീമുകൾക്ക് 30 ലക്ഷം രൂപ വീതം പാരിതോഷികം ലഭിക്കും.
ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കു തുടക്കമാകുന്നത്. പാക്കിസ്ഥാനും ന്യൂസീലൻഡും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ ദുബായിൽ വച്ചാണ് നടക്കുക.
English Summary:
Champions Trophy: Champions Trophy winners to receive a massive 20 crore rupees!
TAGS
Sports
Champions Trophy Cricket 2025
Dubai News
Malayalam News
International Cricket Council (ICC)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]