
കൊച്ചി ∙ പൊതുമേഖല പെട്രോളിയം കമ്പനിയായ ബിപിസിഎലിനു കീഴിലുള്ള ബിപിസിഎൽ ഫൗണ്ടേഷൻ രാജ്യാന്തര നിലവാരമുള്ള 5 സ്പോർട്സ് അക്കാദമികൾ സ്ഥാപിക്കും. വോളിബോൾ, ബാഡ്മിന്റൻ അക്കാദമികൾ കൊച്ചിയിലെ ബിപിസിഎൽ കൊച്ചി റിഫൈനറിക്കു കീഴിലായിരിക്കും. അർജുന അവാർഡ് ജേതാവും മുൻ രാജ്യാന്തര താരവുമായ ടോം ജോസഫ് വോളിബോൾ അക്കാദമിക്കും മുൻ ദേശീയ ബാഡ്മിന്റൻ ചാംപ്യനും ബിപിസിഎൽ ജനറൽ മാനേജരുമായ ജോർജ് തോമസ് ബാഡ്മിന്റൻ അക്കാദമിക്കും നേതൃത്വം നൽകും.
ഇവയ്ക്കു പുറമേ, സ്ക്വാഷ്, ആർച്ചറി, ഹോക്കി അക്കാദമികളാണു സ്ഥാപിക്കുന്നത്. സ്ക്വാഷ് അക്കാദമി മുംബൈയിലും ആർച്ചറി, ഹോക്കി അക്കാദമികൾ മധ്യപ്രദേശിലെ ബിന റിഫൈനറിക്കു കീഴിലും സജ്ജമാക്കും. ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ പിഎസ്പിബി ഇന്റർ യൂണിറ്റ് സ്ക്വാഷ് ടൂർണമെന്റിനെത്തിയ ബിപിസിഎൽ എച്ച്ആർ ഡയറക്ടർ രാജ്കുമാർ ദുബെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. കോർപറേറ്റ് വമ്പൻമാരായ ടാറ്റ, ജെഎസ്ഡബ്ല്യു തുടങ്ങിയ കമ്പനികളുടെ മാതൃകയിൽ സ്പോർട്സ് വികസനമാണു ബിപിസിഎലിന്റെ ലക്ഷ്യം.
English Summary:
BPCL is establishing five international-standard sports academies in India, including volleyball and badminton academies in Kochi
TAGS
BPCL
Sports
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]