സൂറത്ത്∙ ഇന്ത്യൻ പ്രീമിയർ ലീഗിനു മുന്നോടിയായുള്ള ക്യാംപിൽ പങ്കെടുക്കുന്നതിനു വേണ്ടി രഞ്ജി ട്രോഫിക്കുള്ള പരിശീലന സെഷനുകൾ ഒഴിവാക്കി ഇന്ത്യൻ യുവതാരം അനൂജ് റാവത്ത്. ഐപിഎൽ മെഗാലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് റാവത്തിനെ ഗുജറാത്ത് ടൈറ്റൻസ് വാങ്ങിയത്. സൂറത്തിൽ നടക്കുന്ന പരിശീലന ക്യാംപിൽ അനൂജ് റാവത്തിനു പുറമേ, ഇഷാന്ത് ശർമ, ജയന്ത് യാദവ്, കുമാർ കുശാഗ്ര, മഹിപാൽ ലോംറോർ, അർഷദ് ഖാൻ എന്നിവരുമുണ്ട്.
നടക്കാൻ ബുദ്ധിമുട്ടി വിനോദ് കാംബ്ലി, സുനിൽ ഗാവസ്കറെ കണ്ടപ്പോൾ കാൽതൊട്ട് അനുഗ്രഹം വാങ്ങി- വിഡിയോ
Cricket
രഞ്ജി ട്രോഫിയിൽ ഡൽഹിയുടെ താരമാണ് അനൂജ് റാവത്ത്. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾ രഞ്ജി ട്രോഫിയിൽ കളിക്കാനുള്ള ഒരുക്കത്തിലാണ്. അതിനിടെയാണ് ഐപിഎൽ ക്യാംപിനു വേണ്ടി 25 വയസ്സുകാരനായ താരം ഡൽഹിയുടെ പരിശീലന സെഷനുകൾ ഒഴിവാക്കിയത്. അനൂജ് റാവത്ത് ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ അറിയിക്കാതെയാണ് ഐപിഎൽ ക്യാംപിനു പോയതെന്ന് ഡിഡിസിഎ സെക്രട്ടറി അശോക് ശർമ പ്രതികരിച്ചു.
‘‘ഐപിഎല്ലിനു വേണ്ടി അനൂജ് റാവത്ത് ഡൽഹി ക്യാംപ് ഒഴിവാക്കിയതെന്നത് എനിക്ക് അറിവില്ലാത്ത കാര്യമാണ്. ഇങ്ങനെയൊരു കാര്യം ചെയ്യുമ്പോൾ ഡൽഹി ടീമിന്റെ അനുമതി വാങ്ങേണ്ടതാണ്. ഡൽഹിക്ക് ഇനിയും രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളുണ്ട്. അതിനു വേണ്ടിയുള്ള ക്യാംപ് കോട്ലയിൽ പുരോഗമിക്കുകയാണ്. രഞ്ജി ക്യാംപ് ഒഴിവാക്കാൻ ആരാണ് അനൂജിന് അനുമതി നൽകിയതെന്ന് അറിയില്ല.’’– ആശോക് ശർമ വ്യക്തമാക്കി.
ഇന്ത്യൻ സീനിയർ താരങ്ങൾക്ക് മനസ്സുമാറ്റം; കോലിയും രോഹിത്തും ഗില്ലും പന്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയാർ
Cricket
ഐപിഎൽ ക്യാംപുകളുടെ ഭാഗമാകാൻ പല യുവതാരങ്ങളും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിൽനിന്നും അനുമതി തേടിയിട്ടുണ്ട്. എന്നാൽ അനൂജ് റാവത്ത് അപേക്ഷയൊന്നും അയച്ചിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. ആഭ്യന്തര ക്രിക്കറ്റിനു പ്രാധാന്യം നൽകുന്നില്ലെന്നു പരാതി ഉയർന്നതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ കഴിഞ്ഞ വർഷം ബിസിസിഐ വാർഷിക കരാറിൽനിന്നു പുറത്താക്കിയിരുന്നു.
English Summary:
Anuj Rawat Misses Ranji Trophy Camp To Join IPL Side
TAGS
Indian Cricket Team
Indian Premier League 2025
Gujarat Titans
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com