മുംബൈ∙ പൊതുവേദിയിൽ നടക്കാൻ ബുദ്ധിമുട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മുൻ താരങ്ങളെ ആദരിക്കാൻ നടത്തിയ പരിപാടിയിലാണ് വിനോദ് കാംബ്ലിയും പങ്കെടുത്തത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന താരം കുറച്ച് ആഴ്ചകൾക്കു മുൻപാണ് ഡിസ്ചാർജായത്. വേദിയിൽ നടക്കാൻ ബുദ്ധിമുട്ടിയ കാംബ്ലി, സുനിൽ ഗാവസ്കറെ കണ്ടപ്പോൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങി.
കാര്യങ്ങൾ അത്ര ഗംഭീരമല്ല! താരങ്ങൾക്കും താൽപര്യമില്ല; ചാംപ്യൻസ് ട്രോഫി ഗൗതം ഗംഭീറിന്റെ ഭാവി തീരുമാനിക്കും
Cricket
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില് വൈറലാണ്. സഹായികളുടെ കയ്യിൽ പിടിച്ചാണ് കാംബ്ലി മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ആദരം ഏറ്റുവാങ്ങാനെത്തിയത്. കരിയറിൽ കുറേയെറെ സെഞ്ചറികൾ നേടാൻ സാധിച്ചത് വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിലാണെന്ന് കാംബ്ലി പിന്നീടു പ്രതികരിച്ചു. ‘‘എന്നെപ്പോലെയും സച്ചിൻ തെൻഡുൽക്കറെപ്പോലെയും ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നവർ കഠിനാധ്വാനം ചെയ്യണം. അത് ഒരിക്കലും അവസാനിപ്പിക്കരുത്.’’– വിനോദ് കാംബ്ലി പറഞ്ഞു.
അണുബാധയും തലയിൽ രക്തം കട്ടപിടിക്കുകയും ചെയ്തതിനെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിനു ശേഷവും താരം ചികിത്സ തുടരുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കാംബ്ലിയും കുടുംബവും ബിസിസിഐ നൽകുന്ന 30,000 രൂപ മാസ പെൻഷന് ഉപയോഗിച്ചാണു ജീവിക്കുന്നത്.
Good to See The Great vinod Kambli walking in his Feet 🙏🙏#50YearsWankhede#Vinodkambli pic.twitter.com/ckqsFRSkoa
— kumar (@KumarlLamani) January 13, 2025
English Summary:
Kambli Struggles To Walk At Wankhede Stadium Ceremony
TAGS
Vinod Kambli
Board of Cricket Control in India (BCCI)
Indian Cricket Team
Sunil Gavaskar
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com