ന്യൂഡൽഹി ∙ തുടർ തോൽവികൾക്കൊപ്പം ടീമംഗങ്ങളിൽനിന്ന് എതിർപ്പും നേരിടുന്ന പരിശീലകൻ ഗൗതം ഗംഭീറിനു ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നിർണായകം. ചാംപ്യൻസ് ട്രോഫിയിലെ ടീമിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, പരിശീലക സ്ഥാനത്തു ഗംഭീറിന്റെ ഭാവി തീരുമാനിക്കാനാണ് ബിസിസിഐയുടെ തീരുമാനം. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധിയെങ്കിലും കോച്ചിന്റെ നിലവിലെ പ്രകടനത്തിൽ ബിസിസിഐക്കു കടുത്ത അതൃപ്തിയുണ്ട്.
കോലിക്ക് ഇഷ്ടമില്ലെങ്കിൽ ഉടൻ ടീമിനു പുറത്താകും, അംബാട്ടി റായുഡുവിനെ ഒഴിവാക്കി: വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം
Cricket
കഴിഞ്ഞവർഷം ജൂലൈയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിനു കീഴിൽ 10 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യൻ ടീം ഇതുവരെ കളിച്ചത്. അതിൽ 6 മത്സരങ്ങൾ ഇന്ത്യ തോറ്റു. ഇതിനു പിന്നാലെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെടുത്തിയതും വലിയ വിമർശനത്തിനു വഴിവച്ചു.
ബോർഡർ– ഗാവസ്കർ ട്രോഫിയിലെ ടീമിന്റെ മോശം പ്രകടനവും ബിസിസിഐയെ അസ്വസ്ഥരാക്കുന്നു. ഗംഭീറിന്റെ തന്ത്രങ്ങൾ ടെസ്റ്റ് ക്രിക്കറ്റിൽ ഫലം കാണുന്നില്ലെന്നാണു പ്രധാന വിമർശനം. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം ഉപേക്ഷിച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
English Summary:
Gautam Gambhir’s future as Indian cricket coach hangs in the balance following a string of defeats
TAGS
Sports
Cricket
Board of Cricket Control in India (BCCI)
Gautam Gambhir
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com