
തിരുവനന്തപുരം ∙ ദേശീയ വനിത ട്വന്റി20 ക്രിക്കറ്റ് ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ ഓൾറൗണ്ടർ ടി.ഷാനി നയിക്കും. വനിതാ ലോകകപ്പ് ടീമിലുള്ള സജന സജീവൻ, അരുന്ധതി റെഡ്ഡി എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി.
മറ്റ് അംഗങ്ങൾ: എം.പി.വൈഷ്ണ, ഐ.വി.ദൃശ്യ, എ.അക്ഷയ, സി.എം.സി.നജില, കീർത്തി കെ. ജയിംസ്, വി.എസ്.മൃദുല, ദർശന മോഹൻ, വിനയ സുരേന്ദ്രൻ, അനന്യ കെ പ്രദീപ്, നിത്യ ലൂർദ്, വി.ജെ.ജോഷിത, ഇസബൽ മേരി ജോസഫ്.
മലയാളി താരങ്ങളായ ആശ ശോഭനയും മിന്നുമണിയും റെയിൽവേ ടീമിനു വേണ്ടിയാണ് ഇത്തവണ കളിക്കുന്നത്. 17 മുതൽ 28 വരെ ലക്നൗവിലാണ് കേരളത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ.
English Summary:
All-rounder T. Shani will lead the Kerala team for the national women’s twenty20 cricket championship
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]