
ഹൈദരാബാദ്∙ കളിക്കളത്തിലെ ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, കളിക്കളത്തിനു പുറത്തെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ കയ്യടി നേടി ഹൈദരാബാദ് ട്വന്റി20യിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ മലയാളി താരം സഞ്ജു സാംസണും ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഹാർദിക് പാണ്ഡ്യയും. മത്സരത്തിന്റെ തിരക്കുകൾക്കു പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്താണ് ഇരുവരും ആരാധകരുടെ കയ്യടി നേടിയത്.
മത്സരത്തിനിടെ ബൗണ്ടറി ലൈനിനു സമീപമിരുന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ബോൾബോയ്സിൽപ്പെട്ട കുട്ടികൾക്കൊപ്പം ഫീൽഡിങ്ങിനിടെ പോസ് ചെയ്യുന്ന ഹാർദിക് പാണ്ഡ്യയുടെ വിഡിയോയ്ക്കും വൻ കയ്യടിയാണ് ലഭിക്കുന്നത്. ബൗണ്ടറിക്കു സമീപം ഫീൽഡ് ചെയ്യുകയായിരുന്ന പാണ്ഡ്യയെക്കൂടി ഫ്രെയിമിലാക്കി സെൽഫിയെടുക്കാനായിരുന്നു കുട്ടിയുടെ ശ്രമം. ഇതു കണ്ട ഹാർദിക് കളി നടക്കുന്നതിനിടയിൽത്തന്നെ നിലത്തിരുന്ന് സെൽഫിയെടുക്കുന്ന കുട്ടിയുടെ ക്യാമറയ്ക്ക് പാകത്തിന് കുനിഞ്ഞുനിന്ന് പോസ് ചെയ്യുകയായിരുന്നു.
തകർപ്പൻ സെഞ്ചറിയുമായി തിളങ്ങിയ പ്രകടനത്തിനു പിന്നാലെയാണ് സഞ്ജു ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇവർക്കൊപ്പം ഹാർദിക് പാണ്ഡ്യയും കൂടി.
Hardik Pandya helping ballboy to get a selfie 😍 pic.twitter.com/XG8tbdLgwu
— Cricketopia (@CricketopiaCom) October 12, 2024
English Summary:
Hardik Pandya, Sanju Samson Win Hearts With Gesture For Ball Boys, Ground Staff
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]