
കറാച്ചി∙ പാക്കിസ്ഥാൻ താരങ്ങളുടെ പരിധിവിട്ട ആഘോഷപ്രകടനങ്ങളും ഐസിസിയുടെ ശിക്ഷാനടപടികളും ചർച്ചയായി ത്രിരാഷ്ട്ര ടൂർണമെന്റിൽ, ഒടുവിൽ പാക്കിസ്ഥാനെത്തന്നെ തകർത്ത് ന്യൂസീലൻഡ് ചാംപ്യൻമാർ. ആവേശകരമായ കലാശപ്പോരിൽ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ന്യൂസീലൻഡിന്റെ കിരീടനേട്ടം. കറാച്ചിയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 49.3 ഓവറിൽ 242 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് 28 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
അർധസെഞ്ചറി നേടിയ ഡാരിൽ മിച്ചൽ, ടോം ലാതം എന്നിവർ ചേർന്നാണ് കിവീസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. മിച്ചൽ 58 പന്തിൽ ആറു ഫോറുകളോടെ 57 റൺസെടുത്തും ലാതം 64 പന്തിൽ അഞ്ച് ഫോറുകളോടെ 56 റൺസെടുത്തും പുറത്തായി. ഓപ്പണർ ഡിവോൺ കോൺവേ 74 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 48 റൺസും കെയ്ൻ വില്യംസൻ 49 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 34 റൺസുമെടുത്തു. 17 പന്തിൽ രണ്ടു ഫോറുകൾ സഹിതം 20 റൺസുമായി പുറത്താകാതെ നിന്ന ഗ്ലെൻ ഫിലിപ്സാണ് കിവീസിനെ വിജയത്തിലെത്തിച്ചത്.
സ്കോർബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ വിൽ യങ്ങിനെ നഷ്ടമായ കിവീസിന്, രണ്ടാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത കോൺവേ – വില്യംസൻ സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടത്. 16 ഓവർ ക്രീസിൽനിന്ന് ഇരുവരും അടിച്ചെടുത്തത് 71 റൺസ്. പിന്നീട് നാലാം വിക്കറ്റിൽ ടോം ലാതം – ഡാരിൽ മിച്ചൽ സഖ്യം മറ്റൊരു അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ടീമിനെ വിജയത്തിലെത്തിച്ചു. 14.4 ഓവർ ക്രീസിൽ നിന്ന ഇരുവരും 87 റൺസ് അടിച്ചുകൂട്ടിയാണ് ന്യൂസീലൻഡിനെ വിജയത്തിന്റെ വക്കിലെത്തിച്ചത്. പാക്കിസ്ഥാനായി നസീം ഷാ രണ്ടും ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, സൽമാൻ ആഗ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
What a flex! 💪 Abrar grabs a stunning reflex catch! ✋#3Nations1Trophy #PAKvNZ
pic.twitter.com/M7WOYm2oTT
— Mursaleen wafai (@MursaleenWafai) February 14, 2025
നേരത്തെ, നാലു വിക്കറ്റെടുത്ത വില്യം ഒറൂർക്കിന്റെ നേതൃത്വത്തിലാണ് കിവീസ് പാക്കിസ്ഥാനെ 242 റൺസിൽ തളച്ചത്. മൈക്കൽ ബ്രേസ്വെൽ, ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
76 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. സൽമാൻ ആഗ (65 പന്തിൽ 45), തയ്യബ് താഹിർ (33 പന്തിൽ 38), ബാബർ അസം (34 പന്തിൽ 29), ഫഹീം അഷ്റഫ് (21 പന്തിൽ 22), നസീം ഷാ (17 പന്തിൽ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
English Summary:
New Zealand defeat Pakistan in tri-nation series final to tick off Champions Trophy preparations
TAGS
Pakistan Cricket Team
New Zealand Cricket Team
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]