
വഡോദര∙ വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി ഗുജറാത്ത് ജയന്റസ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ജയന്റ്സ്, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 202 റൺസ്! അർധസെഞ്ചറി നേടിയ ഓപ്പണർ ബേത് മൂണി (42 പന്തിൽ 56), ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ (37 പന്തിൽ പുറത്താകാതെ 79) എന്നിവരാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
വെസ്റ്റിൻഡീസ് താരം ദിയേന്ദ്ര ഡോട്ടിൻ 13 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്ത് പുറത്തായി. സിമ്രാൻ ഷെയ്ഖ് അഞ്ച് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 11 റൺസെടുത്തു. ഗുജറാത്ത് നിരയിൽ നിരാശപ്പെടുത്തിയത് 10 പന്തിൽ ഒരു ഫോർ സഹിതം ആറു റൺസെടുത്ത ഓപ്പണർ ലോറ വോൾവാർത്ത്, ഒൻപതു പന്തിൽ നാലു റൺസെടുത്ത ഡയാലൻ ഹേമലത എന്നിവർ മാത്രം. ഹർലീൻ ഡിയോൾ നാലു പന്തിൽ രണ്ടു ഫോറുകളോടെ ഒൻപതു റൺസോടെ പുറത്താകാതെ നിന്നു.
42 പന്തുകൾ നേരിട്ട ബേത് മൂണി, എട്ടു ഫോറുകളോടെയാണ് 56 റൺസെടുത്തത്. വനിതാ പ്രീമിയർ ലീഗിൽ ഒടുവിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ മൂണിയുടെ നാലാം അർധസെഞ്ചറിയാണിത്. നാലും പിറന്നത് ആദ്യം ബാറ്റു ചെയ്യുമ്പോഴാണെന്ന പ്രത്യേകതയുമുണ്ട്. ആർസിബിക്കെതിരെ കളിച്ച മൂന്നു മത്സരങ്ങളിൽ 2 അർധസെഞ്ചറികളും മൂണിക്കു സ്വന്തം. ഗാർഡ്നർ 37 പന്തിൽ മൂന്നു ഫോറും എട്ടു സിക്സും സഹിതമാണ് 79 റൺസെടുത്തത്. ഇതോടെ, ഗുജറാത്തിനായി ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായും ക്യാപ്റ്റൻ മാറി.
നാലാം വിക്കറ്റിൽ ആഷ്ലി ഗാർഡ്നർ – ദിയേന്ദ്ര ഡോട്ടിൻ സഖ്യം അടിച്ചുകൂട്ടിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് ഗുജറാത്ത് ഇന്നിങ്സിന്റെ നട്ടെല്ല്. 31പന്തിൽ ഇരുവരും സ്കോർബോർഡിലെത്തിച്ചത് 67 റൺസാണ്. ഓപ്പണിങ് വിക്കറ്റിൽ ലോറ വോൾവാർത്തിനൊപ്പം ബേത് മൂണി 27 പന്തിൽ കൂട്ടിച്ചേർത്തത് 35 റൺസ്. ഇതിൽ ആറു റൺസ് മാത്രമായിരുന്നു ലോറയുടെ സംഭാവന. മൂന്നാം വിക്കറ്റിൽ ബേത് മൂണി – ഗാർഡ്നർ സഖ്യം 30 പന്തിൽ കൂട്ടിച്ചേർത്ത 44 റൺസും അഞ്ചാം വിക്കറ്റിൽ ഗാർഡ്നർ – സിമ്രാൻ ഷെയ്ഖ് സഖ്യം 10 പന്തിൽ അടിച്ചെടുത്ത 30 റൺസും പിരിയാത്ത ആറാം വിക്കറ്റിൽ ഗാർഡ്നർ – ഡിയോൾ സഖ്യം ഒൻപതു പന്തിൽ അടിച്ചെടുത്ത 19 റൺസും നിർണായകമായി.
#TATAWPL | #GGvRCB 6,6,6 pic.twitter.com/IxCukWL7Mr
— manvendra yadav (@manvendray94316) February 14, 2025
ആർസിബിക്കായി രേണു താക്കൂർ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കനിക അഹൂജ മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും, പ്രേമ റാവത്ത് രണ്ട് ഓവറിൽ 26 റൺസ് വഴങ്ങിയും ജോർജിയ വെയർഹം മൂന്ന് ഓവറിൽ 50 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. വനിതാ പ്രീമിയർ ലീഗിൽ അരങ്ങേറിയ മലയാളി താരം ജോഷിത നാല് ഓവറിൽ 43 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ആദ്യ രണ്ട് ഓവറിൽ 9 റൺസ് മാത്രം വഴങ്ങി മികച്ച തുടക്കമിട്ട ജോഷിത, അടുത്ത സ്പെല്ലിൽ 2 ഓവറിൽ വഴങ്ങിയത് 34 റൺസാണ്!
English Summary:
Womens Premier League, Royal Challengers Bengaluru vs Gujarat Giants Match Updates
TAGS
Women’s Premier League 2024
Women’s Cricket
Royal Challengers Bangalore
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]