
തിരുവല്ല ∙ തുർക്കിയിലെ അന്റാലിയയിൽ 3 രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം സംഘ തലവനായി ഡോ. റെജിനോൾഡ് വർഗീസ് നിയമിതനായി. ജോർദാൻ, ഹോങ്കോങ്, റഷ്യ എന്നീ രാജ്യങ്ങളുമായി 19,22,25 തീയതികളിലാണ് യങ് ടൈഗ്രസ്സ് ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ. ജൂലൈയിൽ സാഫ് അണ്ടർ 20, ഓഗസ്റ്റിൽ നടക്കുന്ന എഎഫ്സി അണ്ടർ 20, തുടങ്ങിയ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള ദേശീയ ടീമിന്റെ പരിശീലനം കൂടിയാണ് ഈ മത്സര പരമ്പര. സ്വീഡനിൽ നിന്നുള്ള ജൊയാകിം അലക്സാണ്ടേർസ്ൺ ആണ് ബെംഗളൂരു കേന്ദ്രമാക്കിയുള്ള പരിശീലനത്തിനു നേതൃത്വം നൽകുന്നത്. കെ.കെ. ഹമീദ് ടീമിന്റെ ഗോൾ കീപ്പിങ് പരിശീലകനാണ്.
മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി ഗോൾകീപ്പർ കൂടിയായ റെജിനോൾഡ് 5 വിദേശ പരിശീലകരുടെ കീഴിൽ വിദഗ്ദ ഫുട്ബോൾ പരിശീലനം അഭ്യസിച്ചിട്ടുണ്ട്. ഡോ. റെജിനോൾഡ് തിരുവല്ല മാർത്തോമ്മാ കോളജിൽ കായിക വകുപ്പ് മേധാവി ആയിരിക്കുമ്പോഴാണ് കോളജിലും ജില്ലയിലും ആദ്യ വനിതാ ഫുട്ബോൾ ടീം രൂപീകരിക്കുന്നത്. 25 വർഷം തുടർച്ചയായി മഹാത്മാഗാന്ധി സർവകലാശാല കിരീടം നേടിയ മാർത്തോമ്മാ കോളേജ് വനിതാ ടീമിന്റെയും ജില്ലാ വനിതാ ടീമിന്റെയും മുഖ്യ പരിശീലകനായിരുന്നു. ദേശീയ ചാംപ്യൻഷിപിൽ ആദ്യമായി മൂന്നാം സ്ഥാനം നേടിയ സംസ്ഥാന സബ് ജൂനിയർ ടീം ഉൾപ്പെടെ പലതവണ സംസ്ഥാന ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
പാരീസ് ഒളിംപിക്സ്, ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിട്ടു വീക്ഷിച്ച അനുഭവ പരിചയവും ഉണ്ട്. കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷററും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കമ്മിറ്റി അംഗവുമാണ്. ആദ്യമായാണ് പത്തനംതിട്ടക്കാരനായ ഒരാൾ ദേശീയ ഫുട്ബോൾ ടീം ഹെഡ് ഓഫ് ഡെലിഗേഷൻ ആയി നിയമിതനാകുന്നത്. ബെംഗളൂരുവിലെത്തി നാളെ ടീമിന്റെ ചുമതല ഏൽക്കുമെന്ന് ഡോ. റെജിനോൾഡ് പറഞ്ഞു.
English Summary:
Reginold Varghese appointed as Head of Delegation in Indian Football Team
TAGS
Indian women’s football team
Women’s football
Footballer
Football
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]