
മ്യൂണിക് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്ലേ ഓഫ് റൗണ്ടിലെ ആദ്യപാദം വിജയിച്ച് നില ഭദ്രമാക്കി ബയൺ മ്യൂണിക്. എസി മിലാൻ, അറ്റലാന്റ, മോണക്കോ ക്ലബ്ബുകൾ ആദ്യപാദം തോറ്റ് പ്രതിസന്ധിയിലുമായി. സ്കോട്ടിഷ് ക്ലബ് സെൽറ്റിക്കിന്റെ ഗ്രൗണ്ടിൽ നേടിയ 2–1 വിജയം ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനു സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിൽ കരുത്താകും. മൈക്കിൾ ഒലിസെ, ഹാരി കെയ്ൻ എന്നിവരുടെ ഗോളുകളിലാണ് ബയൺ മ്യൂണിക്കിന്റെ വിജയം.
സെൽറ്റിക് ഗോൾകീപ്പർ കാസ്പർ സ്മൈക്കലും ബയൺ താരം ഹാരി കെയ്നുമായുള്ള പോരാട്ടമെന്ന നിലയ്ക്കു ശ്രദ്ധേയമായിരുന്നു മത്സരം. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ടോട്ടനം താരമായിരുന്ന കെയ്നും ലെസ്റ്റർ സിറ്റി ഗോൾകീപ്പറായിരുന്ന കാസ്പർ സ്മൈക്കലും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മുൻപും വാർത്തയായിരുന്നു. ഇംഗ്ലണ്ട് – ഡെന്മാർക്ക് മത്സരങ്ങളിലേക്കും ഈ പോരാട്ടവീര്യം പടർന്നിരുന്നു.
ബയണിനായി 49–ാം മിനിറ്റിലായിരുന്നു കാസ്പർ സ്മൈക്കലിനെ മറികടന്നുള്ള കെയ്നിന്റെ ഗോൾ. ഇതു കാസ്പറിനെതിരെ കെയ്നിന്റെ 19–ാം കരിയർ ഗോളുമായി. മറ്റൊരു ഗോൾകീപ്പർക്കുമെതിരെ കെയ്ൻ ഇത്രയും ഗോളുകൾ നേടിയിട്ടില്ല. ബയണിന്റെ മൈതാനത്തു ചൊവ്വാഴ്ചയാണ് രണ്ടാം പാദ മത്സരം.
മഴയിൽ കുതിർന്ന മത്സരത്തിലാണ് ഡച്ച് ക്ലബ് ഫെയനൂർദ് 1–0ന് ഇറ്റാലിയൻ എസി മിലാനെ തോൽപിച്ചത്. ഫ്രഞ്ച് ക്ലബ് മോണക്കോയ്ക്കെതിരെ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുടേത് എവേ വിജയമാണ് (1–0). ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ ബൽജിയത്തിൽനിന്നുള്ള ക്ലബ് ബ്രൂഷെ സ്വന്തം ഗ്രൗണ്ടിൽ 2–1നും തോൽപിച്ചു.
മത്സരഫലങ്ങൾ
ഫെയനൂർദ് –1, മിലാൻ –0
മോണക്കോ –0, ബെൻഫിക്ക –1
സെൽറ്റിക് –1, ബയൺ –2
ക്ലബ് ബ്രൂഷ്–2 , അറ്റലാന്റ –1
English Summary:
Champions League: Harry Kane shines as Bayern Munich wins Champions League first leg
TAGS
Sports
Malayalam News
UEFA
Football
Bayern Munich
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]