
ലഹോർ∙ ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാക്കിസ്ഥാനിലെ സുരക്ഷാ വീഴ്ച തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടൂർണമെന്റിനു വേണ്ടി തയാറാക്കിയ ലഹോറിനെ ഗദ്ദാഫി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇരച്ചെത്തിയത് നൂറു കണക്കിന് ആരാധകര്‍. സ്റ്റേഡിയത്തിലെ ചുവരുകളില്‍ കൂടി പിടിച്ചുകയറി വിഐപി ഏരിയയിലേക്കു ആരാധകർ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്റ്റേഡിയത്തിലേക്കുള്ള എന്‍ട്രി പോയിന്റുകളിൽ സംഘർഷാവസ്ഥ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
അതിരുവിട്ട ആഘോഷം, ഗ്രൗണ്ടിലെ കൂട്ടിയിടി; പാക്കിസ്ഥാൻ താരങ്ങൾക്കെതിരെ ശക്തമായ നടപടി
Cricket
പുറത്തെ സുരക്ഷാ വേലികൾ ചാടിക്കടന്നാണ് ആരാധകർ സ്റ്റേഡിയത്തിലേക്കു കയറിപ്പറ്റിയത്. സ്റ്റേഡിയത്തിലേക്ക് സൗജന്യമായി പ്രവേശനം അനുവദിച്ചിട്ടും ഗേറ്റുകളിലൂടെ കയറാതെ, ആരാധകർ ചുവരുകളിലൂടെ വലിഞ്ഞുകയറിയത് എന്തിനെന്ന് ഇപ്പോഴും വ്യക്തമല്ല. ഇവരെ പിന്തിരിപ്പിക്കുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. സ്റ്റേഡിയത്തിലെ ഉദ്ഘാടനച്ചടങ്ങിനിടെ ആരാധകരിൽ ചിലർ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയും ചെയ്തു.
പേസ് ബോളിങ്ങിലെ കുറവ് മറികടക്കാൻ സ്പിന്നർമാരുടെ എണ്ണം കൂട്ടി, ദുബായിലെ പിച്ച് കണ്ട് ഇന്ത്യയുടെ തന്ത്രം
Cricket
എന്നാല്‍ ചാംപ്യന്‍സ് ട്രോഫിക്ക് യാതൊരു തരത്തിലുള്ള സുരക്ഷാ വീഴ്ചകളും ഉണ്ടാകില്ലെന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്. നിലവിൽ പാക്കിസ്ഥാനിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കു മാത്രം 7,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്റ്റേഡിയങ്ങൾക്കു സമീപം വിന്യസിച്ചത്. ഈ മത്സരങ്ങൾക്കിടെ വ്യാജ അക്രഡിറ്റേഷൻ കാർഡുകൾ ഉപയോഗിച്ച് ചിലർ സ്റ്റേഡിയത്തിലേക്കു കയറാൻ ശ്രമിച്ചതും സംഘാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ ആവശ്യത്തിനു സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അങ്ങോട്ട് അയക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തത്. ഇതോടെ ഇന്ത്യയുടെ കളികൾ മാത്രം ദുബായിലേക്കു മാറ്റേണ്ടിവന്നു. ഇന്ത്യ ഫൈനലിലെത്തിയാൽ ഈ മത്സരവും ദുബായിലായിരിക്കും നടക്കുക. ടൂർണമെന്റിലെ മറ്റു മത്സരങ്ങളെല്ലാം പാക്കിസ്ഥാനിലെ വിവിധ സ്റ്റേഡിയങ്ങളിലാണു കളിക്കുക.
This is from the opening day of renovated Karachi Stadium ! These Pakistani’s literally entered the stadium like this , just imagine what will happen when other team defeats Pakistan here , god saves the winning team! pic.twitter.com/1VQjpYIynB
— Sumit (@sumitsaurabh) February 12, 2025
English Summary:
Security lapse at Champions Trophy 2025? Fans seen scaling the walls of Gaddafi Stadium
TAGS
Champions Trophy Cricket 2025
Pakistan Cricket Team
Pakistan Cricket Board (PCB)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com