
കറാച്ചി∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടെംബ ബാവുമയെ ഗ്രൗണ്ടിൽവച്ച് അപമാനിച്ചതടക്കമുള്ള അച്ചടക്ക ലംഘനങ്ങളുടെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ നടപടി. ത്രിരാഷ്ട്ര പരമ്പരയിൽ പാക്കിസ്ഥാൻ– ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ നടന്ന നാടകീയ സംഭവങ്ങളുടെ തുടർച്ചയായിട്ടാണ്, ചാംപ്യൻസ് ട്രോഫിക്കു തൊട്ടുമുൻപ് പാക്ക് താരങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തീരുമാനിച്ചത്. റൺഔട്ടായി മടങ്ങുകയായിരുന്ന ടെംബ ബാവുമയെ തടഞ്ഞുനിര്‍ത്തി വിക്കറ്റ് നേട്ടം ആഘോഷിച്ച പാക്ക് താരങ്ങളായ സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവര്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനമാണു പിഴ ചുമത്തിയത്.
ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച രജത് കുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു, കാമുകി മരിച്ചനിലയില്‍
Cricket
ദക്ഷിണാഫ്രിക്കൻ ബാറ്റർ മാത്യു ബ്രീറ്റ്സ്കിയോട് ഗ്രൗണ്ടില്‍വച്ച് തർക്കിക്കുകയും റണ്ണിനായി ഓടുമ്പോൾ വഴി മുടക്കുകയും ചെയ്തതിന് പേസർ ഷഹീൻ അഫ്രീദിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴയുമുണ്ട്. പാക്കിസ്ഥാന് താരങ്ങൾ പിഴവുകൾ അംഗീകരിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ഷഹീൻ അഫ്രീദി ഐസിസിയുടെ ആർട്ടിക്കിൾ 2.12 അച്ചടക്ക നിയമം ലംഘിച്ച് ‘അസാധാരണമായ രീതിയിൽ എതിർ ടീം താരത്തെ സ്പർശിച്ചതായി’ ഐസിസി കണ്ടെത്തി. ഓടുന്നതിനിടെ മാത്യു ബ്രീറ്റ്സ്കിയും ഷഹീനും പിച്ചിൽവച്ച് കൂട്ടിയിടിച്ചിരുന്നു.
ടെംബ ബാവുമയ്ക്കെതിരെ ‘പ്രകോപനപരമായ ഭാഷ, ആംഗ്യങ്ങൾ’ എന്നിവ പ്രകടിപ്പിച്ചതിനാണ് സൗദ് ഷക്കീലിനും കമ്രാൻ ഗുലാമിനുമെതിരായ ശിക്ഷാനടപടി. പിഴയ്ക്കു പുറമേ മൂന്നു താരങ്ങൾക്കും ഡിമെറിറ്റ് പോയിന്റുകളും ഉണ്ടാകും. 24 മാസത്തിനകം വീണ്ടും ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ ശിക്ഷ ഇനിയും ശക്തമാകും.
English Summary:
ICC Punishes Shaheen Afridi And Two Pakistan Stars
TAGS
International Cricket Council (ICC)
Pakistan Cricket Team
Pakistan Cricket Board (PCB)
Shaheen Afridi
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com