![](https://newskerala.net/wp-content/uploads/2025/02/kl-rahul-pant-1024x533.jpg)
മുംബൈ∙ ചാംപ്യൻസ് ട്രോഫിയിലും കെ.എൽ. രാഹുൽ തന്നെയായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെന്നു വ്യക്തമാക്കി പരിശീലകൻ ഗൗതം ഗംഭീർ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും രാഹുലായിരുന്നു ഇന്ത്യയുടെ കീപ്പർ. ഇതേ രീതി തന്നെ ചാംപ്യന്‍സ് ട്രോഫിയിലും പിന്തുടരാനാണു ടീം മാനേജ്മെന്റിന്റെ നീക്കം. രാഹുൽ വിക്കറ്റ് കീപ്പറായും ബാറ്ററായും മികച്ച പ്രകടനം നടത്തുകയാണെങ്കിൽ ഋഷഭ് പന്തിന് എല്ലാ മത്സരങ്ങളിലും ഡഗ്ഔട്ടിൽ ഇരുന്നു കളി കാണേണ്ടിവരുമെന്നു വ്യക്തം.
ഗ്രൗണ്ടിൽ വിയർത്ത് പോരാടി ഇംഗ്ലണ്ട് ബാറ്റർമാർ, ഡഗ്ഔട്ടിൽ ജോഫ്ര ആര്‍ച്ചറുടെ സുഖനിദ്ര- വിഡിയോ
Cricket
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ ആറാമനായി ഇറങ്ങിയ രാഹുല്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ അവസാന ഏകദിനത്തിൽ അഞ്ചാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങിയ താരം 29 പന്തിൽ 40 റൺസെടുത്തു തിളങ്ങിയിരുന്നു. ‘‘നിലവിലെ സാഹചര്യത്തിൽ കെ.എൽ. രാഹുലാണു നമ്മുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ. അദ്ദേഹം നന്നായി കളിക്കുന്നുമുണ്ട്.’’– ഗൗതം ഗംഭീർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
‘‘ഋഷഭ് പന്ത് ഈ ടീമിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ സമയം വരുമ്പോൾ അവസരവും ലഭിക്കും. അതാണ് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കുന്ന കാര്യം. ടീമിൽ രണ്ടു വിക്കറ്റ് കീപ്പർമാരുണ്ടെങ്കിൽ രണ്ടു പേരെയും ഒരേ സമയത്തു കളിപ്പിക്കാൻ സാധിക്കില്ല. പക്ഷേ ഋഷഭ് പന്തും തയാറായിരിക്കണം. ചാംപ്യൻസ് ട്രോഫിയിൽ കെ.എൽ. രാഹുലാണ് വിക്കറ്റ് കീപ്പറായി കളിക്കുക’’– ഗൗതം ഗംഭീർ വ്യക്തമാക്കി.
ഋഷഭ് പന്തിന്റെ ജീവൻ രക്ഷിച്ച രജത് കുമാർ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു, കാമുകി മരിച്ചനിലയില്‍
Cricket
സഞ്ജു സാംസണെ ഒഴിവാക്കിയാണ് ഋഷഭ് പന്തിനെ ചാംപ്യൻസ് ട്രോഫി ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയത്. ഗൗതം ഗംഭീറിന് സഞ്ജുവിനെ ടീമിൽ വേണമെന്ന് താൽപര്യമുണ്ടായിരുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രോഹിത് ശർമയുടേയും സിലക്ടർ അജിത് അഗാർക്കറുടേയും നിർബന്ധ പ്രകാരമാണ് ഋഷഭ് പന്ത് ടീമിലെത്തിയത്.
English Summary:
Gautam Gambhir Makes Rishabh Pant’s Champions Trophy Playing XI Chances Clear
TAGS
Indian Cricket Team
KL Rahul
Rishabh Pant
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com