മുംബൈ∙ രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനും വ്യത്യസ്ത നിലപാടെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നായകനാക്കണമെന്നാണ് ഗംഭീറിന്റെ താൽപര്യമെങ്കിലും, ഋഷഭ് പന്തിനെയാണ് സിലക്ടർമാർക്ക് കൂടുതൽ പഥ്യമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജസ്പ്രീത് ബുമ്ര തുടർച്ചയായി പരുക്കിന്റെ പിടിയിലാകുന്ന സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ ചർച്ചയായതെന്നാണ് വിവരം. ബുമ്ര നായകനായാലും, ശക്തനായ ഉപനായകൻ വേണമെന്ന നിലപാടിലാണ് ഇരുകൂട്ടരും. ബുമ്രയ്ക്കൊപ്പം ജയ്സ്വാളിനെ ഉപനായകനാക്കി പിന്നീട് നായകപദവിയിലേക്ക് എത്തിക്കാം എന്നാണ് ഗംഭീറിന്റെ നിർദ്ദേശം. എന്നാൽ, അതിന് കുറച്ചുകൂടി അനുയോജ്യൻ ഋഷഭ് പന്താണെന്ന് സിലക്ടർമാരും കരുതുന്നു.
ബുമ്ര നായകനായാലും സഹായത്തിന് മികച്ച വൈസ് ക്യാപ്റ്റൻ കൂടി വേണമെന്ന നിലപാടും യോഗത്തിൽ ഉയർന്നതായാണ് വിവരം. ട്വന്റി20 ടീമിന്റെ നായകനായ സൂര്യകുമാർ യാദവിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ടെസ്റ്റ്, ഏകദിന ടീമുകളിൽ ഇടമില്ലാത്തതിനാൽ, ഇരു ഫോർമാറ്റിലും ക്യാപ്റ്റനാക്കാൻ ഉതകുന്നയാളെ കണ്ടെത്തണമെന്നും അഭിപ്രായമുയർന്നു. അല്ലെങ്കിൽ മൂന്നു ഫോർമാറ്റിലും മൂന്നു ക്യാപ്റ്റൻമാരെന്ന അവസ്ഥ വരുമെന്ന് ചൂണ്ടിക്കാട്ടിയാണിത്.
ജസ്പ്രീത് ബുമ്രയെ ടെസ്റ്റിനു പുറമേ ഏകദിന ടീമിന്റെ കൂടി നായകനാക്കുന്നത് ഉചിതമാകില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ടെസ്റ്റിൽ ഇടയ്ക്കിടെ വിശ്രമം അനിവാര്യമായ ബുമ്രയെ ദീർഘകാലാടിസ്ഥാനത്തിൽ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ അർഥമില്ലെന്നും, മറ്റൊരു സാധ്യത തേടണമെന്നുമാണ് ഇവരുടെ നിലപാട്. ഈ ചർച്ചയിലാണ് യശസ്വി ജയ്സ്വാളിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന താൽപര്യം ഗംഭീർ പങ്കുവച്ചത്. അതേസമയം, ഐപിഎലിലും ആഭ്യന്തര ക്രിക്കറ്റിലും ടീമിനെ നയിച്ച് പരിചയമുള്ള ഋഷഭ് പന്താകും ഉചിതമെന്ന നിലപാടാണ് സിലക്ടർമാർ കൈക്കൊണ്ടത്.
അതേസമയം, ഓസ്ട്രേലിയൻ പര്യടനത്തിലെ പ്രകടനം വിലയിരുത്താൻ ചേർന്ന യോഗത്തിൽ, ബിസിസിഐ അടുത്ത ക്യാപ്റ്റനെ കണ്ടെത്തുന്നതുവരെ ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരാൻ രോഹിത് താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. പുതിയ നായകനെ തിരഞ്ഞെടുത്താൽ സമ്പൂർണ പിന്തുണ നൽകുമെന്നും രോഹിത് വ്യക്തമാക്കിയതായാണ് വിവരം. ഇതോടെയാണ് ചാംപ്യൻസ് ട്രോഫിയിൽ രോഹിത് തന്നെ ടീമിനെ നയിക്കട്ടെ എന്ന തീരുമാനമുണ്ടായത്. ഭാവികാര്യങ്ങൾ ടൂർണമെന്റിനു ശേഷം തീരുമാനിക്കാം എന്നാണ് നിലപാട്.
English Summary:
Gautam Gambhir wants Yashasvi Jaiswal as next India captain after Rohit Sharma
TAGS
Indian Cricket Team
Yashaswi Jaiswal
Rishabh Pant
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]