ന്യൂഡൽഹി ∙ ജന്മനാട്ടിൽ പ്രൗഢഗംഭീര ഉദ്ഘാടനച്ചടങ്ങോടെ പ്രഥമ ഖോഖൊ ലോകകപ്പിനു തുടക്കം. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഖോഖൊ ലോകകപ്പിന്റെ ആദ്യ പതിപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. പുരുഷ-വനിതാ വിഭാഗങ്ങളിൽ 24 രാജ്യങ്ങളിൽ നിന്നായി 39 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്.
ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയുടെ പുരുഷ ടീം 42-37നു നേപ്പാളിനെ തോൽപ്പിച്ചു. ടോസ് നേടി അറ്റാക്കിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ നിമിഷങ്ങളിൽ തന്നെ തുടരെത്തുടരെ പോയിന്റ് നേടി കാണികളെ ആവേശത്തിലാക്കി. വേഗവും തന്ത്രങ്ങളും ജയം നിർണയിക്കുന്ന മത്സരം തുടങ്ങിയതോടെ ഖോ ഖൊ വിളികളാൽ സ്റ്റേഡിയം നിറഞ്ഞു.
ഇന്ന് രാത്രി 8ന് ബ്രസീലുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യയുടെ വനിതാ ടീമിന്റെ ആദ്യമത്സരം ഇന്ന് ദക്ഷിണ കൊറിയയുമായാണ്. മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ദൂരദർശനിലും തത്സമയം
English Summary:
Kho Kho World Cup: The inaugural Kho Kho World Cup has begun in Delhi with India’s men’s team winning their opening match against Nepal
TAGS
Sports
Jagdeep Dhankhar
New Delhi News
Kerala News
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]