
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികമേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു. മികച്ച സംഘാടനമായിരുന്നു ഒളിംപിക്സ് മാതൃകയിൽ സംഘടിപ്പിച്ച കായിക മേളയുടേത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്.
എന്നിട്ടും സമാപന സമ്മേളനം അലങ്കോലമാക്കാൻ മുന്നിട്ടു നിന്നത് അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെ കാണുമെന്നും മന്ത്രി അറിയിച്ചു.
സമാപന സമ്മേളനം നന്നായി പോകുമ്പോഴാണ് സ്കൂൾ വിഭാഗത്തിലെ രണ്ടാം സ്ഥാനത്തിന്റെ പേരിൽ തിരുനാവായ നവാമുകുന്ദ സ്കൂൾ തർക്കം ഉന്നയിച്ചത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ തന്നെ ചർച്ച നടത്തി പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയെങ്കിലും അതു കേൾക്കാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്.
നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് അഭ്യർഥിച്ചിട്ടും ഫലം ഉണ്ടായില്ല– മന്ത്രി പറഞ്ഞു.
English Summary:
Minister V Sivankutty Claims Conspiracy to Disrupt Kerala School Sports and Games
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]