മലപ്പുറം ∙ സംസ്ഥാന സ്കൂൾ അത്ലറ്റിക്സ് ചാംപ്യൻപട്ടത്തിന് ജനറൽ സ്കൂളുകൾക്കൊപ്പം സ്പോർട്സ് ഡിവിഷൻ സ്കൂളുകളെയും പരിഗണിച്ചതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് തിരുനാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. ഇന്ത്യയുടെ തോൽവിക്ക് സൂര്യകുമാറും കാരണം, ഒരു ഓവർ എറിയിക്കാനെങ്കിൽ അക്ഷറിനെ കളിപ്പിക്കണോ?: വിമർശിച്ച് ചോപ്ര Cricket ‘ചാംപ്യൻ സ്കൂളുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു നവാനുകുന്ദ.
എന്നാൽ ജനറൽ സ്കൂളുകളുടെ വിഭാഗത്തിലേക്ക് സ്പോർട്സ് ഡിവിഷൻ സ്കൂളായ ജി.വി.രാജ സ്കൂളിനെക്കൂടി പരിഗണിച്ചതോടെ നവാമുകുന്ദ മൂന്നാം സ്ഥാനത്തായി. കായികതാരങ്ങൾക്ക് ഏറെ മനഃപ്രയാസമുണ്ടാക്കിയ കാര്യമാണിത്. ഇതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകിയിട്ടുണ്ട്.
ഇന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ടു പോകണമോ എന്ന കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
English Summary:
Nava mukunda school to take legal action over athletics championship rankings
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]