
കൊൽക്കത്ത ∙ പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇന്ന് ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ മധ്യപ്രദേശിനെതിരെ ബംഗാളിനു വേണ്ടി ഷമി കളിക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഏകദിന ലോകകപ്പിനു പിന്നാലെയാണ് കാൽക്കുഴയ്ക്കേറ്റ പരുക്കുമൂലം ഷമി ടീമിനു പുറത്തായത്. പിന്നാലെ ശസ്ത്രക്രിയയ്ക്കു വിധേയനായ മുപ്പത്തിനാലുകാരൻ പേസർ, കഴിഞ്ഞ ഏതാനും മാസങ്ങളായി ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ പരിശീലനത്തിലായിരുന്നു.
English Summary:
Mohammed Shami return from injury
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]