
ഹൈദരാബാദ്∙ ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ പേസര്‍ മുസ്തഫിസുർ റഹ്മാനെതിരെ സഞ്ജു പറത്തിയ സിക്സറിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം. ഓഫ് സ്റ്റംപിനു പുറത്തുവന്ന പന്ത് ബാക്ക് ഫൂട്ടിൽ കവർ ഏരിയയ്ക്കു മുകളിലൂടെയാണ് സഞ്ജു സിക്സർ അടിച്ചത്. അനായാസമുള്ള സഞ്ജുവിന്റെ നീക്കം കണ്ട് കമന്റേറ്ററും മുൻ ഇന്ത്യൻ പരിശീലകനുമായി രവി ശാസ്ത്രി വരെ ഞെട്ടിപ്പോയി. സ്ഫോടനാത്മകമായ ഷോട്ടെന്നാണു സഞ്ജുവിന്റെ നീക്കത്തെ രവി ശാസ്ത്രി വിശേഷിപ്പിച്ചത്.
രണ്ടാമത്തെ വലിയ ടോട്ടല്‍, ഇന്ത്യയുടെ ഉയർന്ന ട്വന്റി20 സ്കോർ; റണ്‍മലയിൽ റെക്കോർഡിട്ട് ടീം ഇന്ത്യ
Cricket
രാജസ്ഥാന് റോയൽസിൽ സഞ്ജുവിന്റെ സഹതാരമായിരുന്ന മുസ്തഫിസുറിന്റെ എട്ടാം ഓവറിലായിരുന്നു എല്ലാവരെയും അദ്ഭുതപ്പെടുത്തിയ സിക്സർ പിറന്നത്. ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലയും സഞ്ജുവിന്റെ സിക്സിനെ പുകഴ്ത്തി രംഗത്തെത്തി. ‘‘സഞ്ജു മുസ്തഫിസുറിനെ അടിച്ച സിക്സ് നിങ്ങൾ കണ്ടിരുന്നോ? അതു ചെയ്യാൻ അസാമാന്യമായ കഴിവു വേണം.’’– ഹർഷ ഭോഗ്ല എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
49 ലും 99 ലും പന്ത് അടിച്ചുപറത്തണം, ഗംഭീർ പറഞ്ഞത് സഞ്ജു ചെയ്തു; ഓടിയെത്തി കെട്ടിപ്പിടിച്ച് സൂര്യ
Cricket
ബംഗ്ലദേശ് സ്പിന്നർ റിഷാദ് ഹുസെയ്ന്റെ പത്താം ഓവറിലെ അഞ്ച് പന്തുകള്‍ സഞ്ജു തുടർച്ചയായി സിക്സർ പറത്തി. ആദ്യ പന്തു വിട്ടുകളഞ്ഞ ശേഷമായിരുന്നു മലയാളി താരത്തിന്റെ സിക്സടി മേളം. ഈ ഓവറിൽ മാത്രം 30 റൺസാണ് സഞ്ജു അടിച്ചെടുത്തത്. ട്വന്റി20 ക്രിക്കറ്റിൽ ഒരോവറിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഋതുരാജ് ഗെയ്ക്വാദിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനു സാധിച്ചു.
Did you just see #SanjuSamson hit that 6 off the Fizz? Requires extraordinary skill to play it. Some player!
— Harsha Bhogle (@bhogleharsha) October 12, 2024
ഒരോവറിൽ 36 റൺസടിച്ച് ചരിത്രമെഴുതിയ യുവരാജ് സിങ്ങും രോഹിത് ശർമയുമാണ് മലയാളി താരത്തിനു മുന്നിലുള്ളത്. ബംഗ്ലദേശിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ നേടുന്ന ഉയർന്ന സ്കോറാണിത്.
Sanju Samson on a roll! 💥
A MAXIMUM over extra-cover off the back foot 🔥
Live – https://t.co/ldfcwtHGSC#TeamIndia | #INDvBAN | @IDFCFIRSTBank pic.twitter.com/ZXyetT2T1U
— BCCI (@BCCI) October 12, 2024
English Summary:
Sanju Samson Six Against Bangladesh, Left Ravi Shastri, Harsha Bhogle Stunned
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]