ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഹർഭജൻ സിങ് രംഗത്ത്. സ്ഥിരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പകരം സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കണമെന്നാണ് ഹർഭജന്റെ ആവശ്യം. ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ദുബായിൽ ബംഗ്ലദേശിനെതിരെയാണ്.
‘‘ചാംപ്യൻസ് ട്രോഫിയിൽ സഞ്ജു സാംസൺ, ഋഷഭ് പന്ത് എന്നിവരിൽ ഒരാളെയാണ് വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ടത്. ഇതിൽ സഞ്ജുവിനാണ് പ്രഥമ പരിഗണന നൽകേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ദക്ഷിണാഫ്രിക്കയിൽ സഞ്ജു പുറത്തെടുത്ത പ്രകടനം വച്ചാണിത്. ഓസ്ട്രേലിയയിൽ പന്ത് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, അത് സുദീർഘമായ പരമ്പരയായിരുന്നു. പന്തിന് വിശ്രമം അനുവദിച്ചാലും തെറ്റില്ല’ – ഹർഭജൻ പറഞ്ഞു.
ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയ്ക്കു പകരം അക്ഷർ പട്ടേലിനെ ഉൾപ്പെടുത്തുന്നതാകും ഉചിതമെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. ‘‘രവീന്ദ്ര ജഡേജയേക്കാൾ ഞാൻ പ്രാധാന്യം കൊടുക്കുക അക്ഷർ പട്ടേലിനായിരിക്കും. ഇത്രയും വർഷം ഇന്ത്യയ്ക്കായി ജഡേജ ചെയ്തിരുന്ന ജോലി ഏറ്റെടുക്കാൻ അക്ഷർ പ്രാപ്തനാണെന്നു ഞാൻ കരുതുന്നു’ – ഹർഭജൻ വിശദീകരിച്ചു.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഋഷഭ് പന്തിനെ മറികടന്ന് ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ഇടംപിടിച്ചിരുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ശർമ വിരമിച്ചതോടെ ഒഴിവുവന്ന ഓപ്പണറുടെ റോളിൽ അവസരം ലഭിച്ച സഞ്ജു, ഇരുകയ്യും നീട്ടിയാണ് അതു സ്വീകരിച്ചത്.
ബംഗ്ലദേശിനെതിരായ പരമ്പരയിൽ ഒരു സെഞ്ചറിയും പിന്നീട് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രണ്ടു സെഞ്ചറികളും നേടിയാണ് സഞ്ജു വരവറിയിച്ചത്. രാജ്യാന്തര ട്വന്റി20യിൽ ഒരു കലണ്ടർ വർഷം മൂന്നു സെഞ്ചറികൾ നേടുന്ന ആദ്യ താരമായും ഇതോടെ സഞ്ജു മാറി.
English Summary:
Harbhajan Singh Backs Sanju Samson Over Rishabh Pant for Champions Trophy
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Harbhajan Singh
Sanju Samson
Rishabh Pant
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]