മുംബൈ∙ ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ശേഷം അർബുദത്തിനു കീഴടങ്ങി യുവരാജ് മരിച്ചുവീണാൽപ്പോലും പിതാവെന്ന നിലയിൽ താൻ അഭിമാനിക്കുമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ യോഗ്രാജ് സിങ്. അസുഖബാധിതനായി യുവരാജ് ചോരതുപ്പുന്ന സമയത്തുപോലും ഇന്ത്യയ്ക്കായി കളിക്കുന്നതു കാണാനാണ് താൻ ആഗ്രഹിച്ചിട്ടുള്ളതെന്നും യോഗ്രാജ് വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളായി യുവരാജ് മാറിയെങ്കിലും, താൻ അധ്വാനിച്ചതിന്റെ 10 ശതമാനമെങ്കിലും യുവരാജ് അധ്വാനിച്ചിരുന്നെങ്കിൽ മഹാനായ ക്രിക്കറ്റ് താരമായി മാറുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ശേഷം യുവരാജ് അർബുദത്തിന് കീഴടങ്ങിയിരുന്നെങ്കിൽപ്പോലും അവന്റെ പിതാവെന്ന നിലയിൽ ഞാൻ അഭിമാനിക്കുമായിരുന്നു. ഇക്കാര്യം ഞാൻ ഫോണിലൂടെ യുവരാജിനോടു പറഞ്ഞിട്ടുണ്ട്. ഇപ്പോഴും എനിക്ക് അവനെയോർത്ത് വലിയ അഭിമാനമുണ്ട്. അസുഖബാധിതനായി ചോരതുപ്പുന്ന കാലത്തുപോലും യുവരാജ് ഇന്ത്യയ്ക്കായി കളിക്കുന്നതു കാണാൻ ആഗ്രഹിച്ചയാളാണ് ഞാൻ. ‘പേടിക്കേണ്ട. നീ മരിക്കില്ല. ഈ ലോകകപ്പ് ഇന്ത്യയ്ക്കായി നേടുക’ എന്നാണ് ഞാൻ അവനോടു പറഞ്ഞത്’ – യോഗ്രാജ് സിങ് പറഞ്ഞു.
ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണെങ്കിലും, കരിയറിൽ തന്റെ പ്രതിഭയോട് നൂറു ശതമാനം നീതിപുലർത്താൻ യുവരാജിന് സാധിച്ചിട്ടില്ലെന്നും യോഗ്രാജ് സിങ് അഭിപ്രായപ്പെട്ടു. താൻ അധ്വാനിച്ചതിന്റെ 10 ശതമാനമെങ്കിലും യുവരാജ് അധ്വാനിച്ചിരുന്നെങ്കിൽ മഹാനായ ക്രിക്കറ്റ് താരമായി മാറാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം സമ്മാനിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച താരമാണ് യുവരാജ് സിങ്. ലോകകപ്പിൽ 90.50 ശരാശരിയിലും 86.19 റൺറേറ്റിലും 362 റൺസാണ് യുവരാജ് സിങ് അടിച്ചുകൂട്ടിയത്. പിന്നീട് അർബുദബാധിതനായ താരം, കുറച്ചുകാലം കൂടി ഇന്ത്യയ്ക്കായി കളിച്ചെങ്കിലും 2019ൽ വിരമിക്കൽ പ്രഖ്യാപിച്ചു.
English Summary:
“Even If Yuvraj Singh Had Died As India Won World Cup, I Would’ve Been Proud”: Father Yograj Singh
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Yuvraj Singh
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]