
ചാംപ്യൻസ് ട്രോഫിയുടെ അരങ്ങൊഴിഞ്ഞതോടെ ക്രിക്കറ്റ് ലോകത്ത് ഐപിഎലിന്റെ ആവേശം ഉയർന്നുതുടങ്ങി. ദേശീയ ടീമുകളുടെ ഭാഗമായിരുന്ന പ്രധാന താരങ്ങളെല്ലാം ഐപിഎൽ ടീം ക്യാംപുകളിൽ എത്തിത്തുടങ്ങി. മാർച്ച് 22ന് ഐപിഎൽ 18–ാം സീസൺ തുടങ്ങാനിരിക്കെ, സ്ക്വാഡിൽ ബാക്കിയുള്ള സ്ലോട്ടുകൾ നികത്തുന്നതിനും പരുക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുന്നതിനുമുള്ള ഓട്ടത്തിലാണ് ടീമുകൾ. താരലേലത്തിൽ തഴയപ്പെട്ടെങ്കിലും ചാംപ്യൻസ് ട്രോഫിയിൽ മികവു തെളിയിച്ചതോടെ ഐപിഎൽ ടീമുകളുടെ വിളി കാത്തിരിക്കുന്ന കളിക്കാരും കുറവല്ല. അത്തരം ചില താരങ്ങൾ ഇതാ…
ബാറ്റിങ്ങിൽ ശ്രദ്ധിക്കണം, ഇനി ക്യാപ്റ്റനാകാൻ വയ്യെന്ന് കെ.എൽ. രാഹുൽ; ഡൽഹി ക്യാപ്റ്റൻസിയിൽ വൻ ട്വിസ്റ്റ്
Cricket
ബെൻ ഡക്കറ്റ് (രാജ്യം: ഇംഗ്ലണ്ട്)
ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് എതിരെ 143 പന്തിൽ നേടിയ 165 റൺസാണ് ഇംഗ്ലിഷ് ബാറ്റർ ബെൻ ഡക്കറ്റിനെ ഐപിഎൽ ടീമുകളുടെ നോട്ടപ്പുള്ളിയാക്കിയത്. ടൂർണമെന്റിൽ 3 മത്സരങ്ങളിൽ നിന്ന് 75.67 ശരാശരിയിൽ 227 റൺസാണ് ഈ ഇടംകൈ ബാറ്ററുടെ നേട്ടം. പരുക്കേറ്റ ഇംഗ്ലിഷ് താരം ജേക്കബ് ബെതലിനു പകരം ഡക്കറ്റിനെ ടീമിൽ എത്തിക്കാൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഇതിനോടകം നീക്കം നടത്തിയതായി റിപ്പോർട്ടുണ്ട്. പവർപ്ലേയിൽ മികച്ച തുടക്കം നൽകാൻ സാധിക്കുന്ന ഇടംകൈ ഓപ്പണറെ അന്വേഷിക്കുന്ന മറ്റു ടീമുകൾക്കും ഡക്കറ്റ് മികച്ച ഓപ്ഷനാണ്.
ടോം ലാതം (രാജ്യം: ന്യൂസീലൻഡ്)
ചാംപ്യൻസ് ട്രോഫിയിൽ 5 മത്സരങ്ങളിൽ നിന്ന് 51.25 ശരാശരിയിൽ 205 റൺസുമായി ന്യൂസീലൻഡിന്റെ ഫൈനൽ വരെയുള്ള കുതിപ്പിനു ചുക്കാൻ പിടിച്ച താരമാണ് വിക്കറ്റ് കീപ്പർ കൂടിയായ ടോം ലാതം. ഇടംകൈ ബാറ്റർ എന്നതും സ്പിൻ ബോളർമാരെ നേരിടാനുള്ള മികവും ഇന്ത്യൻ പിച്ചുകളിൽ ലാതമിനെ പ്രിയങ്കരനാക്കുന്നു. ടീമിൽ അവസാന ഘട്ട കൂട്ടിച്ചേർക്കലുകൾക്കൊരുങ്ങുന്ന ഫ്രാഞ്ചൈസികൾ ലാതമിനെ തഴയില്ലെന്ന് തീർച്ച.
കിരീടനേട്ടത്തിനു പിന്നാലെ ഹോട്ടലിൽനിന്ന് ഇറങ്ങി കോലി; അനുഷ്കയ്ക്കൊപ്പം ദുബായ് വിട്ടു; വിദേശത്ത് വിശ്രമം
Cricket
മൈക്കൽ ബ്രേസ്വെൽ (രാജ്യം: ന്യൂസീലൻഡ്)
മിച്ചൽ സാന്റ്നറെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോയിരുന്ന ന്യൂസീലൻഡ് സ്പിൻ ഡിപ്പാർട്മെന്റിൽ ഇത്തവണ അവസരത്തിനൊത്തുയർന്ന സ്പിൻ ബോളിങ് ഓൾറൗണ്ടറാണ് മൈക്കൽ ബ്രേസ്വെൽ. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ നേടിയ അർധ സെഞ്ചറിയും ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലദേശിനെതിരായ 4 വിക്കറ്റ് നേട്ടവും ഉൾപ്പെടെ ബ്രേസ്വെൽ എന്ന ഓൾറൗണ്ടറെ അടയാളപ്പെടുത്തിയ ടൂർണമെന്റാണ് കടന്നുപോയത്.
ബ്രേസ്വെൽ ബാറ്റിങ്ങിനിടെ
മാറ്റ് ഹെൻറി (രാജ്യം: ന്യൂസീലൻഡ്)
പേസർമാർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്ന പാക്കിസ്ഥാനിലെയും ദുബായിലെയും പിച്ചുകളിൽ പേസും ബൗൺസും കൊണ്ടു ഞെട്ടിച്ച താരമാണ് കിവീസ് ബോളർ മാറ്റ് ഹെൻറി. ഇന്ത്യയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ പരുക്കുമൂലം കളിക്കാതിരുന്ന ഹെൻറി, ഐപിഎലിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ. ടൂർണമെന്റിൽ ഒരു മത്സരം കുറവു കളിച്ചിട്ടും 16.70 ബോളിങ് ശരാശരിയിൽ 10 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനാണ് ഹെൻറി.
ഇബ്രാഹിം സദ്രാൻ (രാജ്യം: അഫ്ഗാനിസ്ഥാൻ)
ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ അഫ്ഗാനിസ്ഥാൻ ഓപ്പണർ ഇബ്രാഹിം സദ്രാനും ഐപിഎൽ ടീമുകളുടെ റഡാറിലുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 146 പന്തിൽ നേടിയ 177 റൺസിന്റെ ഇന്നിങ്സ് ഉൾപ്പെടെ 3 മത്സരങ്ങളിൽ നിന്ന് 76 ശരാശരിയിൽ 216 റൺസാണ് സദ്രാന്റെ നേട്ടം. ഓപ്പണിങ് സ്ലോട്ടിൽ ഒരു വലംകൈ ബാറ്ററെ അന്വേഷിക്കുന്ന ടീമുകൾ സദ്രാനെ പരിഗണിച്ചേക്കും.
English Summary:
IPL 2025: Champions Trophy Stars Eyeing IPL Contracts
TAGS
Indian Premier League
Champions Trophy Cricket 2025
Indian Cricket Team
Sports
Indian Premier League 2025
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com