![](https://newskerala.net/wp-content/uploads/2025/02/india-england-1024x533.jpg)
അഹമ്മദാബാദ്∙ ചാംപ്യൻസ് ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റത്തിനു സാധ്യത. ചാംപ്യൻസ് ട്രോഫിക്കുള്ള ടീമില്‍ മാറ്റങ്ങൾ വരുത്തിയതിനു പിന്നാലെ സ്പിന്നർ വരുൺ ചക്രവർത്തിക്കു പരുക്കേറ്റു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വരുൺ കളിച്ചിരുന്നില്ല. വരുണ്‍ ചക്രവര്‍ത്തിയുടെ കാലിനാണു പരുക്കേറ്റത്. ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാം ഏകദിനത്തിന്റെ ടോസിന്റെ സമയത്ത് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ താരം അരങ്ങേറ്റ മത്സരം കളിച്ചിരുന്നു.
ചാംപ്യൻസ് ട്രോഫിക്ക് പാക്കിസ്ഥാനിൽ തുടക്കമാകാനിരിക്കെ പിൻമാറി സ്റ്റാർക്കും; ടീമിനു പുറത്തുപോകുന്ന അഞ്ചാമൻ, ഓസീസിന് ‘ക്ഷീണം’!
Cricket
അതേസമയം താരത്തിന്റെ പരുക്ക് ഗുരുതരമാണോയെന്നു വ്യക്തമല്ല. പരുക്കു മാറിയില്ലെങ്കിൽ ചാംപ്യന്‍സ് ട്രോഫി ടീമിൽ വീണ്ടും മാറ്റങ്ങള്‍ ആവശ്യമായി വരും. ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കു തുടക്കമാകുന്നത്. ഐസിസിയുടെ പ്രത്യേക അനുമതിയോടെ ടീമുകൾക്ക് ആവശ്യമെങ്കിൽ താരങ്ങളെ മാറ്റാൻ സാധിക്കും. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളും കളിച്ച വരുൺ 14 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയിരുന്നു.
ചാംപ്യൻസ് ട്രോഫി ടീമിലെ ഓപ്പണറായിരുന്ന യശസ്വി ജയ്സ്വാളിനെ മാറ്റിയായിരുന്നു ബിസിസിഐ വരുൺ ചക്രവര്‍ത്തിയെ ഉൾപ്പെടുത്തിയത്. ഒരു ബാറ്റർക്കു പകരം സ്പിന്നറെ എടുക്കുന്നതിന്റെ ആവശ്യം എന്തെന്ന് ശക്തമായ വിമർശനവും സിലക്ടർമാർക്കെതിരെ ഉയർന്നിട്ടുണ്ട്. അതിനിടെയാണു താരത്തിനു പരുക്കേൽക്കുന്നത്. പരുക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്കു പകരം ഹർഷിത് റാണയെയും ബിസിസിഐ ചാംപ്യൻസ് ട്രോഫി ടീമില്‍ കളിപ്പിക്കുന്നുണ്ട്.
English Summary:
Champions Trophy 2025: Varun Chakravarthy injured in a huge blow for India
TAGS
Indian Cricket Team
Champions Trophy Cricket 2025
Varun Chakravarthy
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com