![](https://newskerala.net/wp-content/uploads/2025/02/gautam-gambhir-varun-chakravarthy-harshit-rana-1024x533.jpg)
മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തയാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അവസാന നിമിഷം വരുത്തിയ മാറ്റങ്ങളുടെ പേരിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് ആരാധകരുടെ രൂക്ഷ വിമർശനം. മുഖ്യ പേസ് ബോളറായ ജസ്പ്രീത് ബുമ്ര പരുക്കേറ്റ് പുറത്തായതിനു പിന്നാലെ, പകരക്കാരനായി രണ്ടു മത്സരം മാത്രം കളിച്ചിട്ടുള്ള ഹർഷിത് റാണയെ ഉൾപ്പെടുത്തിയതിനാണ് പ്രധാന വിമർശനം. ഇതിനു പുറമേ, ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന യശസ്വി ജയ്സ്വാളിനെ തഴഞ്ഞ് വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തിയതിനെയും ഒരു വിഭാഗം ആരാധകർ വിമർശിച്ചു.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ടീമിൽ മാറ്റം വരുത്താനുള്ള സമയപരിധി തീരാനിരിക്കെയാണ് പരുക്കേറ്റ ജസ്പ്രീത് ബുമ്രയ്ക്ക് പകരം ഹർഷിത് റാണയെയും ബാറ്ററായ യശസ്വി ജയ്സ്വാളിനു പകരം വരുൺ ചക്രവർത്തിയെയും ഉൾപ്പെടുത്തിയത്. ജയ്സ്വാളിനെ ട്രാവലിങ് റിസർവിലും ഉൾപ്പെടുത്തിയിരുന്നു.
മാറ്റങ്ങൾക്കു പിന്നിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ആരാധകർ വിമർശനവുമായി രംഗത്തെത്തിയത്. ഗംഭീറാണ് സിലക്ഷൻ കമ്മിറ്റിക്കു മുന്നിൽ ഈ നിർദ്ദേശം വച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
INDIA PACE ATTACK UPDATE FOR CHAMPIONS TROPHY 2025.
– Jasprit bumrah ruled out
– Mohammed Siraj reserves list
– Mohammed Shami comeback after injury
– Arshdeep Singh playing 8 ODIs
– Harshit Rana Playing only 2 ODIs
– Gautam Gambhir & Rohit ?
pic.twitter.com/DweKJT6zfs
— MANU. (@Manojy9812) February 11, 2025
അതേസമയം, ഇന്ത്യൻ പരിശീലകനാകുന്നതിനു മുൻപ് ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായിരുന്ന ഗംഭീർ, ഇത്തവണ ഉൾപ്പെടുത്തിയ രണ്ടു താരങ്ങളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒപ്പമുണ്ടായിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. മുഹമ്മദ് സിറാജിനേപ്പോലെ പരിചയ സമ്പന്നനായ ഒരു പേസ് ബോളർ പുറത്തുനിൽക്കുമ്പോൾ, രണ്ട് ഏകദിനങ്ങൾ ഉൾപ്പെടെ മൂന്നു ഫോർമാറ്റിലുമായി അഞ്ച് രാജ്യാന്തര മത്സരങ്ങളുടെ മാത്രം പരിചയസമ്പത്തുള്ള റാണയെ ഉൾപ്പെടുത്തിയതിനെയാണ് ആരാധകർ വിമർശിക്കുന്നത്.
Gambhir knew about Bumrah’s injury long before he was diagnosed with a concussion. He knew that Bumrah would not be able to recover himself for the Champions Trophy. He deliberately dropped Md.Siraj so that Harshit Rana could make it to the Indian ODI team. This is Politics.💔 pic.twitter.com/uRGFHQhAqF
— 𝐇𝐲𝐝𝐫𝐨𝐠𝐞𝐧 𝕏 (@ImHydro45) February 11, 2025
യുവതാരങ്ങളിൽ ശ്രദ്ധേയനായ യശസ്വി ജയ്സ്വാളിനെ തഴഞ്ഞ് സ്പിന്നർ മാത്രമായ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തിയതും ആരാധകരെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം മാത്രം രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറിയ താരമാണ് വരുൺ ചക്രവർത്തി. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാർ ടീമിലുള്ളപ്പോലാണ് അഞ്ചാമനായി വരുൺ ചക്രവർത്തിയെക്കൂടി ഉൾപ്പെടുത്തിയത്. ഓപ്പണറായ ജയ്സ്വാളിനു പകരം ഉൾപ്പെടുത്തിയ താരമെന്ന നിലയിൽ, വരുൺ ചക്രവർത്തി ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പൺ ചെയ്യട്ടെ എന്ന ട്രോളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
– 43 innings.
– 71 wickets.
– 24.06 average.
– 27.82 strike rate.
– former No.1 Ranked ODI bowler.
FEEL FOR SIRAJ – DESPITE HAVING SUCH IMPRESSIVE RECORDS, HE ISN’T PART OF CT. pic.twitter.com/RDgkCEzHuf
— Mufaddal Vohra (@mufaddal_vohra) February 12, 2025
ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്ന ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ്. രണ്ടാം മത്സരത്തിൽ ഫെബ്രുവരി 23ന് ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. അവസാന ഗ്രൂപ്പ് മത്സരത്തിൽ മാർച്ച് 2ന് ന്യൂസീലൻഡിനെയും ഇന്ത്യ നേരിടും.
ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി
English Summary:
Gautam Gambhir, Rohit Sharma Face Fans’ Ire Over Changes To India’s Champions Trophy Squad
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Gautam Gambhir
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]