![](https://newskerala.net/wp-content/uploads/2025/02/ajaii4-1024x533.jpg)
കോട്ടയം ∙ നീണ്ട 28 വർഷം. ദേശീയ ഗെയിംസ് ഫുട്ബോളിൽ ഒരു സ്വർണ മെഡലിനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഫലമുണ്ടാകുമ്പോൾ, നായകസ്ഥാനത്തുള്ളത് അജയ് അലക്സ് എന്ന ചെറുപ്പക്കാരനാണ്. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ കൊടുംതണുപ്പിനെ അതിജീവിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. കൈവിട്ടുപോയ സന്തോഷ് ട്രോഫിയുടെ നിരാശയ്ക്ക് ദേശീയ ഗെയിംസിലെ സ്വർണനേട്ടത്തിലൂടെ കേരളം പരിഹാരം കാണുമ്പോൾ, ഇന്ത്യയ്ക്കായി പന്തു തട്ടുകയെന്ന സ്വപ്നവും താലോലിച്ച് ആ ടീമിന്റെ നായകൻ രാമമംഗലമെന്ന കൊച്ചു ഗ്രാമത്തിലുണ്ട്.
കിരീടം നേടിയ കേരള ടീമിന്റെ പ്രതിരോധത്തിലെ ഈ വൻമതിൽ, ദേശീയ ഗെയിംസ് വിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ.
∙ കാത്തിരിപ്പിനു വിരാമം
28 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കേരളം ദേശീയ ഗെയിംസ് ഫുട്ബോൾ കിരീടത്തിൽ മുത്തമിടുന്നത്. ക്യാപ്റ്റനെന്ന നിലയിൽ ഏറെ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷമാണിത്. ടീം വർക്കിന്റെ റിസൽട്ടാണിത്. വയനാട്ടിലെ എം.കെ. ജിനചന്ദ്രൻ സ്റ്റേഡിയത്തിലായിരുന്നു ദേശീയ ഗെയിംസിനായുള്ള കേരളാ ടീമിന്റെ പരിശീലനം. ഉത്തരാഖണ്ഡിലെ തണുപ്പിനെ അതിജീവിക്കുകയായിരുന്നു വയനാട്ടിലെ പരിശീലനത്തിന്റെ ലക്ഷ്യം. അതിന്റെ ഗുണം ടൂർണമെന്റിൽ ടീമിനു ലഭിക്കുകയും ചെയ്തു.
∙ ആശാൻ ഷഫീഖ് ഹസൻ
സന്തോഷ് ട്രോഫിയിൽ റണ്ണേഴ്സ് അപ്പായ കേരളാ ടീമിലെ കളിക്കാരാരുമില്ലാതെയാണ് പരിശീലകൻ ഷഫീഖ് ഹസന് കീഴിലുള്ള സംഘം ഉത്തരാഖണ്ഡിലെത്തിയത്. കളിക്കളത്തിലും പുറത്തും മികച്ച പിന്തുണ നൽകിയ പരിശീലകനാണ് അദ്ദേഹം. എന്തു കാര്യവും തുറന്നു സംസാരിക്കാൻ കഴിയുന്ന സുഹൃത്തെന്ന് ഒറ്റവാചകത്തിൽ പറയാം. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളും തന്ത്രങ്ങളുമെല്ലാം ഗ്രൗണ്ടിൽ ഞങ്ങൾ നടപ്പാക്കി.
അജയ് അലക്സും സംഘവും വിജയാഹ്ലാദത്തിൽ
ടീം വർക്കാണ് ഈ സ്വർണത്തിനു പിന്നിൽ. റഫറി ഫൈനൽ വിസിലടിക്കുമ്പോള്, ആ മാച്ച് വിന്നിങ് മൊമന്റാണ് കളിക്കാരനെന്ന നിലയിൽ ഏറ്റവും സന്തോഷം തരുന്ന നിമിഷം. ടീം വർക്കും കളിക്കാർ തമ്മിലുള്ള കണക്ഷനും ബോണ്ടും എഫർട്ടുമെല്ലാമാണ് കിരീടത്തിലേക്ക് എത്തിച്ചത്. ‘ദ് ബ്രെയിൻ ബിഹെൻഡ് ദ് സക്സസ്’ – പരിശീലകനെക്കുറിച്ച് അജയ് സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ.
∙ സൂപ്പർ ലീഗ് കേരള
മൽസര പരിചയം കൂട്ടുന്നതിൽ സന്തോഷ് ട്രോഫിയും സൂപ്പർ ലീഗ് കേരളയും വളരെയധികം സഹായിച്ചിട്ടുണ്ട്. കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള മികച്ച ടൂർണമെന്റായിരുന്നു. അവിടെ ഫോഴ്സാ കൊച്ചിക്കായാണ് കളിച്ചത്. പ്ലേയിങ് ടൈമും കിട്ടി.
അജയ് അലക്സ്
ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഗെയിംസ് ക്യാംപിലേക്കു വിളിച്ചത്. എസ്എൽകെയിലെ വിദേശ താരങ്ങൾക്കൊപ്പമുള്ള പരിശീലനം ദേശീയ ഗെയിംസിൽ സഹായിച്ചു.
∙ നീലക്കുപ്പായമെന്ന സ്വപ്നം
ഫുട്ബോളിൽ മാത്രമല്ല, ബാഡ്മിന്റനിലും ക്രിക്കറ്റിലുമെല്ലാം പ്രതിഭ തെളിയിച്ച അജയ് കടുത്ത മെസി ആരാധകനാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം നന്നായി കളിക്കണം, അതുവഴി ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമാകണം. അതാണ് ലക്ഷ്യം. 6–ാം ക്ലാസിൽ ജില്ലാ ടീമിനു വേണ്ടി ബൂട്ടുകെട്ടി തുടങ്ങിയ യാത്രയാണ്. നിലവിൽ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസിനു വേണ്ടി കളിക്കുന്നു. 2021–22 സീസണിൽ സന്തോഷ് ട്രോഫി സ്വർണം നേടിയ കേരള ടീമിലും അംഗമായിരുന്നു.
അജയ് അലക്സ്
‘‘മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യൻ ഫുട്ബോൾ. നമ്മുടെ സമയം വരും. കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക. ആ സമയത്തിനു വേണ്ടി കാത്തിരിക്കുക’’ – വളർന്നു വരുന്ന കളിക്കാരോട് അജയ്ക്ക് പറയാനുള്ളത് ഇത്രമാത്രം.
English Summary:
National Games Kerala Football Team Captain Aajay Alex Interview
TAGS
Kerala football Team
Football
Footballer
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]