വഡോദര∙ വിജയ് ഹസാരെ ട്രോഫിയിൽ വിജയമുറപ്പിച്ചു മുന്നേറുന്നതിനിടെ നേരിട്ട അപ്രതീക്ഷിത തകർച്ചയെ അതിജീവിച്ച് നിലവിലെ ചാംപ്യൻമാരായ ഹരിയാന സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ പൊരുതിക്കളിച്ച ഗുജറാത്തിനെ രണ്ടു വിക്കറ്റിനാണ് ഹരിയാന തകർത്തത്. മലയാളി വേരുകളുള്ള കരുൺ നായർ ആറ് ഇന്നിങ്സിനിടെ അഞ്ചാം സെഞ്ചറിയുമായി മിന്നിയ മത്സരത്തിൽ രാജസ്ഥാനെ ഒൻപതു വിക്കറ്റിന് തകർത്ത് വിദർഭയും സെമിയിൽ കടന്നു.
ബറോഡയെ തോൽപ്പിച്ച് കർണാടകയും പഞ്ചാബിനെ വീഴ്ത്തി മഹാരാഷ്ട്രയും നേരത്തെ സെമിയിൽ കടന്നിരുന്നു. ആവേശകരമായ മത്സരത്തിൽ ബറോഡയെ 5 റൺസിനാണ് കർണാടക കീഴടക്കിയത്. ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചറി മികവിൽ (102) കർണാടക 281 റൺസെടുത്തപ്പോൾ, ബറോഡ 49.5 ഓവറിൽ 276 റൺസിന് പുറത്തായി. പഞ്ചാബിനെ 70 റൺസിന് തകർത്താണ് മഹാരാഷ്ട്ര സെമിയിൽ കടന്നത്.
∙ ഐതിഹാസികം കരുൺ!
ഇത്തവണ ടൂർണമെന്റിൽ ബാറ്റിങ്ങിന് ഇറങ്ങിയ ആറ് ഇന്നിങ്സുകളിൽനിന്ന് അഞ്ചാം സെഞ്ചറി കുറിച്ച കരുൺ നായരാണ് രാജസ്ഥാനെതിരെ വിദർഭയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്താൻ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 291 റൺസ്. ശുഭം ഗർവാൽ (59 പന്തിൽ 59), കാർത്തിക് ശർമ (61 പന്തിൽ 62) എന്നിവരുടെ അർധസെഞ്ചറികളുമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. വിദർഭയ്ക്കായി യഷ് താക്കൂർ നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ധ്രുവ് ഷോറെയും ക്യാപ്റ്റൻ കരുൺ നായരും സെഞ്ചറി നേടിയതോടെയാണ് വിദർഭ അനായാസം വിജയം കുറിച്ചത്. കരുൺ 82 പന്തിൽ 13 ഫോറും അഞ്ച് സിക്സും സഹിതം 122 റൺസോടെയും ധ്രുവ് ഷോറെ 131 പന്തിൽ 10 ഫോറും മൂന്നു സിക്സും സഹിതം 118 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 200 റൺസ്! 151 പന്തിലാണ് ഇരുവരും 200 റൺസ് അടിച്ചെടുത്തത്. വിദർഭ നിരയിൽ പുറത്തായത് 49 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 39 റൺസെടുത്ത ഓപ്പണർ യാഷ് റാത്തോഡ് മാത്രം.
ഇത്തവണ വിജയ് ഹസാരെ ട്രോഫിയിൽ ആറ് ഇന്നിങ്സുകളിൽ ബാറ്റിങ്ങിന് ഇറങ്ങിയ കരൺ നേടുന്ന അഞ്ചാം സെഞ്ചറിയാണ് ക്വാർട്ടറിൽ രാജസ്ഥാനെതിരെ പിറന്നത്. ഈ ആറ് ഇന്നിങ്സുകളിൽ കരുൺ പുറത്തായത് ഒരേയൊരു ഇന്നിങ്സിൽ മാത്രമാണെന്ന പ്രത്യേകതയുമുണ്ട്. ജമ്മു കശ്മീരിനെതിരെ 112*, ഛത്തീസ്ഗഡിനെതിരെ 44*, ചണ്ഡിഗഡിനെതിരെ 163*, തമിഴ്നാടിനെതിരെ 111*, ഉത്തർപ്രദേശിനെതിരെ 112 എന്നിങ്ങനെയാണ് മറ്റു മത്സരങ്ങളിൽ കരുണിന്റെ സ്കോർ. മിസോറമിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല.
∙ തകർച്ചയെ അതിജീവിച്ച് ഹരിയാന
ഹരിയാനയ്ക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 45.2 ഓവറിൽ 196 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിൽ നിൽക്കെ 19 റൺസിനിടെ 5 വിക്കറ്റ് കൂടി നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയെങ്കിലും, അൻഷുൽ കംബോജ് നേടിയ സിക്സറിന്റെ ബലത്തിൽ ഹരിയാന ജയിച്ചുകയറി.
89 പന്തിൽ 10 ഫോറുകൾ സഹിതം 66 റൺസെടുത്ത ഓപ്പണർ ഹിമാൻഷു റാണയാണ് ഹരിയാനയുടെ ടോപ് സ്കോറർ. ഓപ്പണർ അർഷ് രംഗ (16 പന്തിൽ 25), പാർഥ് വാട്സ് (50 പന്തിൽ 38), ക്യാപ്റ്റൻ അങ്കിത് കുമാർ (31 പന്തിൽ 20), നിഷാന്ത് സിന്ധു (23 പന്തിൽ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ദിനേഷ് ബാണ 29 പന്തിൽ 12 റൺസോടെയും കംബോജ് ആറു പന്തിൽ ഏഴു റൺസോടെയും പുറത്താകാതെ നിന്നു. ഗുജറാത്തിനായി രവി ബിഷ്ണോയ് 10 ഓവറിൽ 46 റൺസ് വഴങ്ങി 4 വിക്കറ്റെടുത്തു.
നേരത്തെ, ഹേമങ് പട്ടേലിന്റെ അർധസെഞ്ചറിക്കരുത്തിലാണ് ഗുജറാത്ത് 196 റൺസെടുത്തത്. 62 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്സും സഹിതം പട്ടേൽ നേടിയത് 54 റൺസ്. ആര്യ ദേശായ് (23), ഉർവിൽ പട്ടേൽ (23), ചിന്തൻ ഗജ (32), സൗരവ് ചൗഹാൻ (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഹരിയാനയ്ക്കായി നിഷാന്ത് സിന്ധു, അനൂജ് തക്രാൽ എന്നിവർ മൂന്നും അൻഷുൽ കംബോജ് രണ്ടു വിക്കറ്റും വീഴ്ത്തി.
English Summary:
Karun Nair’s Century Power Vidarbha to Vijay Hazare Semi-Finals
TAGS
Vijay Hazare Trophy
Board of Cricket Control in India (BCCI)
Deepak Chahar
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]