രാജ്കോട്ട്∙ ഒരു സെഞ്ചറി, മൂന്ന് അർധസെഞ്ചറികൾ… അസാമാന്യ ബാറ്റിങ് മികവുമായി മുൻനിര താരങ്ങൾ തകർത്തടിച്ച രണ്ടാം ഏകദിനത്തിൽ, അയർലൻഡിനു മുന്നിൽ 371 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യൻ വനിതകൾ. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 370 റൺസെടുത്തത്.
ഇന്ത്യയ്ക്കായി ജമീമ റോഡ്രിഗസ് സെഞ്ചറി നേടി. 90 പന്തിൽ 12 ഫോറുകൾ സഹിതമാണ് ജമീമ രാജ്യാന്തര കരിയറിൽ തന്റെ കന്നി സെഞ്ചറി കുറിച്ചത്. തൊട്ടടുത്ത പന്തിൽ ജമീമ (102) പുറത്താവുകയും ചെയ്തു.
ഓപ്പണർമാരായ സ്മൃതി മന്ഥന (73), പ്രതിക റാവൽ (67), ഹർലീൻ ഡിയോൾ (89) എന്നിവരും ഇന്ത്യൻ നിരയിൽ അർധസെഞ്ചറി നേടി. 54 പന്തുകൾ നേരിട്ട സ്മൃതി മന്ഥന, 10 ഫോറും രണ്ടു സിക്സും സഹിതമാണ് 73 റൺസെടുത്തത്. പ്രതിക റാവൽ 61 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 67 റൺസെടുത്തു. 84 പന്തുകൾ നേരിട്ട ഹർലീൻ ഡിയോൾ, 12 ഫോറുകളോടെയാണ് 89 റൺസെടുത്തത്.
ഓപ്പണിങ് വിക്കറ്റിൽ 156 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടുമായി സ്മൃതി മന്ഥന – പ്രതിക റാവൽ സഖ്യം ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. വെറും 114 പന്തിലാണ് ഇരുവരും 156 റൺസ് അടിച്ചുകൂട്ടിയത്. അതേ സ്കോറിൽ ഇരുവരും തുടർച്ചയായി പുറത്തായെങ്കിലും, മൂന്നാം വിക്കറ്റിൽ വീണ്ടും സെഞ്ചറി കൂട്ടുകെട്ടുമായി ഹർലീൻ ഡിയോൾ – ജമീമ റോഡ്രിഗസ് സഖ്യം ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. 168 പന്തിൽ ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിൽ എത്തിച്ചത് 183 റൺസ്.
അവസാന ഓവറുകളിൽ ക്രീസിലെത്തിയ റിച്ച ഘോഷ് അഞ്ച് പന്തിൽ രണ്ടു ഫോറുകൾ സഹിതം 10 റൺസെടുത്ത് പുറത്തായി. തേജൽ ഹസാബ്നിസ് (രണ്ടു പന്തിൽ രണ്ട്), സയാലി സാത്ഗരെ (മൂന്നു പന്തിൽ രണ്ട്) എന്നിവർ പുറത്താകാതെ നിന്നു. അയർലൻഡിനായി ഓർല പ്രെൻഡർഗാസ്റ്റ് എട്ട് ഓളറിൽ 75 റൺസ് വഴങ്ങിയും ആർലീൻ കെല്ലി 10 ഓവറിൽ 82 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
English Summary:
India Women vs Ireland Women, 2nd ODI – Live Updates
TAGS
India Women’s National Cricket Team
Ireland Cricket Team
Smriti Mandhana
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]