
കൊച്ചി ∙ മുംബൈ സിറ്റിക്കൊപ്പം ഐഎസ്എൽ കിരീടം നേടിയ പ്രതിരോധതാരം അമേയ് രണവദെ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ. മുംബൈയിൽ നിന്നു വായ്പാടിസ്ഥാനത്തിൽ ഒഡീഷ എഫ്സിയിലെത്തിയ റൈറ്റ്ബാക്ക് 3 വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്സുമായി കരാറിലായത്.
ബ്ലാസ്റ്റേഴ്സിൽ നിന്നു മുംബൈയിൽ ചേക്കേറിയ പ്രബീർ ദാസിന്റെ പകരക്കാരനായാണ് ഇരുപത്തിയാറുകാരൻ അമേയ് എത്തുന്നത്. അടുത്ത സീസണിലേ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങൂ.
മുൻ മോഹൻ ബഗാൻ താരം കൂടിയായ അമേയ് 2021 സീസണിൽ ഐഎസ്എൽ കിരീടം നേടിയ മുംബൈ സിറ്റിയുടെ ഭാഗമായിരുന്നു. മുംബൈയ്ക്കൊപ്പം രണ്ടു തവണ ലീഗ് വിന്നേഴ്സ് ഷീൽഡും സ്വന്തമാക്കിയിട്ടുണ്ട്.
English Summary:
Amey Ranawade joins Kerala Blasters: The Indian Super League (ISL) defender has signed a three-year contract with Kerala Blasters FC after a successful stint with Mumbai City FC
TAGS
Sports
Football
Kerala Blasters FC
Mumbai City FC
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]