ദുബായ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ദുബായിൽവച്ച് കണ്ടുമുട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ദുബായിൽവച്ച് സഞ്ജു തന്റെ അടുത്തേക്കു വരുന്ന ദൃശ്യങ്ങൾ പകർത്തിയാണ്, താരവുമായുള്ള കൂടിക്കാഴ്ച ശ്രീശാന്ത് പങ്കുവച്ചത്. തന്റെ അടുത്തേക്കു വരുന്ന സഞ്ജുവിനെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചുകൊണ്ട്, ‘നോക്കൂ, ഇതാരാണെന്നു നോക്കൂ’ എന്നു തുടങ്ങുന്ന വാചകങ്ങളുമായി തമാശരൂപേണ ശ്രീശാന്ത് പരിചയപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ദൂരെ നിന്നും തന്റെ അടുത്തേക്ക് നടന്നുവരുന്ന സഞ്ജുവിന്റെ ദൃശ്യം മൊബൈലിൽ പകർത്തിക്കൊണ്ട് ശ്രീശാന്ത് അദ്ദേഹത്തിന്റെ അടുത്തേക്ക് നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
‘‘നോക്കൂ, ഇതാരാണെന്നു നോക്കൂ. സാക്ഷാൽ സഞ്ജു സാംസൺ അതാ. നോക്കൂ. സഞ്ജു, സഞ്ജു.. സഞ്ജു എന്റെ കൂട്ടുകാരനെ പരിചയപ്പെടുകയാണ്. സഞ്ജു, സഞ്ജു… എന്താ ഇവിടെ സഞ്ജു?’ – വിഡിയോയിൽ ശ്രീശാന്ത് ചോദിക്കുന്നു.
‘ചേട്ടൻ വിളിച്ചിട്ട് ഞാൻ വന്നതാ’ എന്ന് സഞ്ജുവിന്റെ മറുപടി. ഇതിനു പിന്നാലെ സെൽഫി മോഡിലേക്കു മാറ്റുന്ന വിഡിയോയിൽ ശ്രീശാന്തിനു പിന്നിൽ സഞ്ജു നിൽക്കുന്നതും ഇരുവരും നിറചിരിയോടെ സന്തോഷം പങ്കിടുന്നതും കാണാം.
View this post on Instagram
‘‘സഞ്ജു, ദൈവത്തിന്റെ അനുഗ്രഹം നിനക്കൊപ്പമുണ്ടാകട്ടെ. തുടർന്നും ഏറ്റവും തിളക്കമുള്ള പ്രകടനം പുറത്തെടുക്കാൻ നിനക്കു സാധിക്കട്ടെ. അങ്ങനെ എല്ലാ മലയാളികളെയും ഇന്ത്യക്കാരെയും ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഓരോരുത്തരെയും നിന്റെ സ്വതസിദ്ധമായ ശൈലിയിൽ തുടർന്നും അഭിമാനപൂരിതരാക്കുക. ഇനിയും വളരുക, തിളങ്ങുക, ഉത്തേജിതനാകുക. ആകാശം പോലും അതിരല്ല’ – വിഡിയോ പങ്കുവച്ച് സഞ്ജു കുറിച്ചു.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായും സഞ്ജു കളിച്ചിരുന്നു. ടൂർണമെന്റിൽ കേരളത്തെ നയിച്ച സഞ്ജുവിന്റെ നേതൃത്വത്തിൽ ആറിൽ അഞ്ച് മത്സരങ്ങളും കേരളം ജയിച്ചെങ്കിലും നോക്കൗട്ടിലേക്കു മുന്നേറാൻ സാധിച്ചിരുന്നില്ല.
English Summary:
Sreesanth and Sanju Samson’s Dubai Encounter Delights Fans
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]