
തിരുവനന്തപുരം ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തൻമാരുടെ ഗ്രൂപ്പിൽ പോരാട്ടത്തിനിറങ്ങുന്ന കേരളത്തിന്റെ പഞ്ചാബുമായുളള ആദ്യ മത്സരത്തിന് ഇന്ന് തുടക്കം. തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതലാണ് മത്സരം. കാണികൾക്ക് പ്രവേശനം സൗജന്യം.
നായക സ്ഥാനത്തു മടങ്ങിയെത്തിയ സച്ചിൻ ബേബി ക്യാപ്റ്റനായ കേരള ടീം പരിചയ സമ്പന്നരായ മൂന്നു മറുനാടൻ താരങ്ങളെ കൂടി ഉൾപ്പെടുത്തി കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശുകാരായ ഓൾറൗണ്ടർമാർ ജലജ് സക്സേനയ്ക്കും ആദിത്യ സർവതേക്കും ഒപ്പം വലംകയ്യൻ ബാറ്ററായ തമിഴ്നാട് താരം ബാബ അപരാജിതും പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചേക്കും.
കേരള ക്രിക്കറ്റ് ലീഗിൽ മിന്നുന്ന ഫോമിൽ കളിച്ച സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദീൻ, വിഷ്ണു വിനോദ് തുടങ്ങിയവരുമുള്ള ബാറ്റിങ് നിര സഞ്ജു സാംസണിന്റെ അഭാവത്തിലും കരുത്ത് കാട്ടാൻ പോന്നവർ. ബേസിൽ തമ്പി, എം.ഡി.നിധീഷ്, കെ.എം.ആസിഫ് എന്നിവരുൾപ്പെട്ട പേസ് പടയും ശക്തം. പുതിയ പരിശീലകനായ മുൻ ഇന്ത്യൻ താരം അമയ് ഖുറേഷിയയ്ക്കു കീഴിൽ ടീമിന്റെ ആദ്യ മത്സരമാണിത്.
സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിലെ ചാംപ്യൻമാരായ പഞ്ചാബ് ടീം കരുത്തരാണ്. ഐപിഎലിലൂടെ ശ്രദ്ധേയനായ പ്രഭ്സിമ്രൻ സിങ് ആണ് ടീമിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ താരം വസിം ജാഫറാണ് പരിശീലകൻ.
English Summary:
Kerala vs Punjab, Ranji Trophy 2024-25 Elite Group C Match, Day 1 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]