
‘‘ഭായ്, ഞാൻ ഇപ്പോൾ റിട്ടയർ ചെയ്യുന്നൊന്നുമില്ല. പക്ഷേ ഇവർ പലരും അതിനാണ് കാത്തിരിക്കുന്നത്..’’– ദുബായിൽ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിനു പിന്നാലെ നിർണായകമായ ആ ‘പ്രഖ്യാപനം’ ഉണ്ടാവുമോ എന്നു കാത്ത് മാധ്യമപ്രവർത്തകർ ചുറ്റുംകൂടിയപ്പോൾ വിരാട് കോലിയെ ചേർത്തുപിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ ആ ഫോർമാറ്റിൽ നിന്ന് ഒരുമിച്ചു വിരമിച്ചവരാണ് രോഹിത്തും കോലിയും. എന്നാൽ ചാംപ്യൻസ് ട്രോഫി വിജയത്തിനുശേഷം സ്റ്റംപും കയ്യിലെടുത്ത് നൃത്തച്ചുവടുകൾ വച്ച ഇരുവരും ആരാധകർക്കു നൽകിയ സന്ദേശം ഇങ്ങനെ: ഞങ്ങളിവിടെത്തന്നെയുണ്ടാകും!
6.25 കോടിക്ക് ഡൽഹിയിലെത്തി, ഐപിഎൽ കളിക്കില്ലെന്ന് വീണ്ടും ഇംഗ്ലണ്ട് താരം; രണ്ടു സീസണുകളിൽ വിലക്ക്
Cricket
പ്രായവും കാലവും പാകപ്പെടുത്തിയതാണ് വിരാട് കോലിയും രോഹിത് ശർമയും തമ്മിൽ ഇന്നുള്ള ബന്ധം. ഏറക്കുറെ ഒരേകാലത്ത് ടീമിലെത്തി, കളിയെക്കാൾ വളർന്ന രണ്ടുപേർ കരിയറിലെ ഒരുഘട്ടത്തിൽ രണ്ടു ധ്രുവങ്ങളിലായിരുന്നു. ടീമിനെപ്പോലും ഇരുചേരികളിൽ തളച്ചിടാൻ പോന്ന ആ ഈഗോയെല്ലാം ഇന്ന് അലിഞ്ഞില്ലാതായിരിക്കുന്നു. ‘കരിയറിൽ ഇനി ഏറെ കാലം ബാക്കിയില്ല, ഒരുമിച്ചു നിന്നാൽ പലതും നേടാം’– ഈ തോന്നലാകാം ഇരുവരെയും മുൻപില്ലാത്ത വിധം ഒന്നിപ്പിക്കുന്നത്. പരസ്പര ബഹുമാനവും ആദരവുമെല്ലാം ആ ബന്ധത്തിനു മനോഹാരിത പകരുന്നു. ഈ കൊടുക്കൽ വാങ്ങലുകൾ ഇരുവരുടെയും കരിയറിനും ടീമിനും ഗുണം ചെയ്തതാണ് ഈ ചാംപ്യൻസ് ട്രോഫിയിലും കണ്ടത്.
ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ശർമയുടെ മുത്തം (എക്സിൽ പങ്കുവച്ച ചിത്രം)
ബാറ്റിങ് പാർട്ണേഴ്സ്
കരിയറിന്റെ അവസാനഘട്ടത്തിൽ രോഹിത് തന്റെ ബാറ്റിങ്ങിൽ വരുത്തിയ മാറ്റത്തിന് കോലിയോടു കൂടി നന്ദി പറയേണ്ടി വരും. ടീമിനു മികച്ച തുടക്കം സമ്മാനിക്കുക, ബാക്കി കോലിയും സംഘവും നോക്കിക്കൊള്ളുമെന്ന ധൈര്യമാണ് രോഹിത്തിനു പവർപ്ലേയിൽ ആഞ്ഞടിക്കാൻ സ്വാതന്ത്ര്യം നൽകുന്നത്. മറിച്ച് കോലിക്കുമുണ്ട് നേട്ടം. ആദ്യം ബാറ്റു ചെയ്യുമ്പോഴാണെങ്കിലും ഇനി ചേസിങ്ങാണെങ്കിലും തുടക്കത്തിൽ സ്കോർ ബോർഡ് സമ്പന്നമാണെങ്കിൽ പിന്നാലെ വരുന്നവർക്ക് സമ്മർദമില്ലാതെ കളിക്കാം. ഏകദേശം 2020നു ശേഷമാണ് രോഹിത് ബാറ്റിങ് ശൈലിയിൽ ഈ മാറ്റം വരുത്തിയത്. 10 ഓവർ അദ്ദേഹം ക്രീസിലുണ്ടെങ്കിൽ ടീം സ്കോർ തീർച്ചയായും കുതിച്ചിട്ടുണ്ടാകും. ഇത് കോലിക്ക് താളം കണ്ടെത്താനും ക്രീസിൽ നങ്കൂരമിടാനും അവസരം നൽകുന്നു.
2027 ഏകദിന ലോകകപ്പിലും കളിക്കുമോ? അത്രയും കാലം മുൻകൂട്ടി കാര്യങ്ങൾ പ്ലാൻ ചെയ്യാറില്ലെന്ന് രോഹിത്
Cricket
തോൽവിയിലെ ഒരുമ
ക്യാപ്റ്റൻസി വിവാദമാണ് മുൻപ് രോഹിത്തിനും കോലിക്കുമിടയിൽ വിള്ളൽ വീഴ്ത്തിയത്. ഡ്രസിങ് റൂമിൽ ഇരുവരും മിണ്ടാട്ടമില്ലെന്ന വാർത്തകൾ വരെ വന്നു. എന്നാൽ 2023 ഏകദിന ലോകകപ്പിൽ രോഹിത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ഫൈനൽ വരെ തോൽക്കാതെ നടത്തിയ ജൈത്രയാത്ര ഇരുവരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചു. ഒരേ മനസ്സോടെ പൊരുതിയ ടീം ഫൈനലിൽ വീണതോടെ ഇരുവരും ഹൃദയം തകർന്ന അവസ്ഥയിലായി. ഇതിന്റെ വിഷമം തീർക്കുന്നതായിരുന്നു കഴിഞ്ഞ വർഷം യുഎസിലും വെസ്റ്റിൻഡീസിലുമായി നടന്ന ട്വന്റി20 ലോകകപ്പിലെ കിരീട നേട്ടം.
വിരാട് കോലിയുടെ ബാറ്റിങ്
ഐസിസി കിരീടത്തിനായി അത്രയേറെ മോഹിച്ച ടീമിനു കപ്പ് ലഭിച്ചപ്പോൾ എല്ലാവരെയും പോലെ ഇരുവരും വികാരാധീനരായി. രോഹിത്തും കോലിയും കപ്പുമായി ഇന്ത്യൻ പതാക പുതച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. അന്നു കോലി പറഞ്ഞു– ‘‘വർഷങ്ങളായി ഞാൻ രോഹിത്തിനൊപ്പം കളിക്കുന്നു, ഇത്ര സന്തുഷ്ടനായി ഇദ്ദേഹത്തെ മുൻപു കണ്ടിട്ടില്ല..’’. ആരാധകർ തമ്മിൽ ഇപ്പോഴും ‘മത്സരം’ തുടരുകയാണെങ്കിലും ഇരുവരും ഇപ്പോൾ ഒരു മനസ്സെന്ന പോലെ ഹാപ്പിയാണ്.
ഐസിസി ടീം ക്യാപ്റ്റനായി സാന്റ്നർ; 12 അംഗ ടീമിൽ 6 ഇന്ത്യൻ താരങ്ങൾ; രോഹിത് ശർമ ഇല്ല
ദുബായ് ∙ ഐസിസി പ്രഖ്യാപിച്ച ചാംപ്യൻസ് ട്രോഫി ടീം ഓഫ് ദ് ടൂർണമെന്റിൽ 6 പേർ ഇന്ത്യൻ താരങ്ങൾ. ന്യൂസീലൻഡിനെ തോൽപിച്ചു കിരീടജേതാക്കളായ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമ പക്ഷേ, ഐസിസിയുടെ 12 അംഗ ടീമിലില്ല. ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് ഐസിസി ടീമിന്റെയും നായകൻ. കിവീസ് ടീമിലെ 4 താരങ്ങളാണു പട്ടികയിലുള്ളത്. 2 അഫ്ഗാനിസ്ഥാൻ താരങ്ങളും ടീമിലുണ്ട്. ഐസിസി ടീം: രചിൻ രവീന്ദ്ര (ന്യൂസീലൻഡ്), ഇബ്രാഹിം സദ്രാൻ (അഫ്ഗാനിസ്ഥാൻ), വിരാട് കോലി (ഇന്ത്യ), ശ്രേയസ് അയ്യർ (ഇന്ത്യ), കെ.എൽ.രാഹുൽ (ഇന്ത്യ), ഗ്ലെൻ ഫിലിപ്സ് (ന്യൂസീലൻഡ്), അസ്മത്തുല്ല ഒമർസായ് (അഫ്ഗാനിസ്ഥാൻ), മിച്ചൽ സാന്റ്നർ – ക്യാപ്റ്റൻ (ന്യൂസീലൻഡ്), മുഹമ്മദ് ഷമി (ഇന്ത്യ), മാറ്റ് ഹെൻറി (ന്യൂസീലൻഡ്), വരുൺ ചക്രവർത്തി (ഇന്ത്യ), അക്ഷർ പട്ടേൽ (ഇന്ത്യ).
English Summary:
Kohli-Sharma Bromance: Champions Trophy Victory Highlights Kohli and Sharma’s Unbreakable Bond; Fueling India’s Cricket Success
TAGS
Virat Kohli
Rohit Sharma
Indian Cricket Team
Sports
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com