![](https://newskerala.net/wp-content/uploads/2025/02/rachin-ravindra-injury-1024x533.jpg)
ലഹോർ∙ ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ ന്യൂസീലൻഡ് ക്രിക്കറ്റ് താരം രചിന് രവീന്ദ്രയ്ക്കു പരുക്കേറ്റ സംഭവത്തിൽ പാക്കിസ്ഥാന് ക്രിക്കറ്റ് ബോർഡിനെ പിന്തുണച്ച് മുൻ പാക്ക് ക്യാപ്റ്റൻ സൽമാൻ ബട്ട്. രചിന് രവീന്ദ്രയ്ക്കു പരുക്കേറ്റതിന് ഗദ്ദാഫി സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകളെ പഴിക്കാൻ സാധിക്കില്ലെന്നാണ് സല്‍മാന്റെ നിലപാട്. ഫീൽഡിങ്ങിനിടെ ന്യൂസീലൻഡ് താരത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിയതാണു പരുക്കിലേക്കു നയിച്ചതെന്നും സൽമാൻ ബട്ട് ന്യായീകരിച്ചു.
ഇതൊക്കെ എന്ത്? എന്നത്തേയും പോലെ ഒരു സാധാരണ ദിവസം മാത്രം: സെഞ്ചറി നേട്ടത്തിനു പിന്നാലെ രോഹിത്
Cricket
‘‘താൽപര്യമില്ലാത്ത ആളുകൾക്ക് ഒരു കാര്യം മനസ്സിലാക്കിക്കൊടുക്കുന്നത് ബുദ്ധിമുട്ടാണ്. അത് അനാവശ്യമാണ്. ഈ എൽഇഡി ലൈറ്റുകൾ പുതുതായി സ്ഥാപിച്ചതാണ്. അതിന് ഒരു കുഴപ്പവുമില്ല. 150 കിലോമീറ്ററിന് അടുത്തു വേഗതയുള്ള പന്തുകൾ നേരിട്ട് സിക്സറുകൾ പറത്തുമ്പോൾ ന്യൂസീലൻഡ് താരങ്ങൾക്ക് വെളിച്ചം പ്രശ്നമായിരുന്നില്ലേ? കണക്കുകൂട്ടലുകൾ തെറ്റിയതുകൊണ്ടാണ് രചിന് രവീന്ദ്രയ്ക്കു ക്യാച്ച് എടുക്കാൻ സാധിക്കാതിരുന്നത്.’’
കളിക്കാൻ ആവശ്യത്തിന് താരങ്ങളില്ല, ഫീൽഡിങ് പരിശീലകനെ ഗ്രൗണ്ടിൽ ഇറക്കി ദക്ഷിണാഫ്രിക്ക– വിഡിയോ
Cricket
‘‘രചിൻ രവീന്ദ്ര തീർച്ചയായും മികച്ച ഫീൽഡറാണ്. പക്ഷേ അദ്ദേഹത്തിന്റെ കാൽ വഴുതിയിട്ടുണ്ടാകാം. അതുകൊണ്ടാകും ക്യാച്ച് മിസ്സായിപ്പോയത്.’’– സൽമാൻ ബട്ട് ഒരു പാക്ക് മാധ്യമത്തോടു പ്രതികരിച്ചു. പാക്കിസ്ഥാനെതിരെ ലഹോറിൽ നടന്ന മത്സരത്തിനിടെയാണ് രചിന് പരുക്കേറ്റത്. 37–ാം ഓവറിൽ മൈക്കൽ ബ്രേസ്വെല്ലിന്റെ പന്ത് ഖുഷ്ദിൽ ഷാ ഉയർത്തി അടിച്ചപ്പോൾ, ഇതു പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രചിന് പരുക്കേറ്റത്.
രചിന്റെ തലയിലാണു പന്ത് പതിച്ചത്. തലപൊട്ടി ചോരയൊലിക്കുന്ന അവസ്ഥയില്‍ താരത്തെ സ്റ്റേഡിയത്തിൽനിന്നു കൊണ്ടുപോയി. പക്ഷേ രചിന് രവീന്ദ്രയുടെ പരുക്ക് ഗുരുതരമല്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് പിന്നീടു പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിൽ താരം കളിക്കാനിറങ്ങിയിരുന്നില്ല.
English Summary:
Former Pakistan Cricketer Blames Rachin Ravindra For Injury, Defends PCB On Lahore Floodlights
TAGS
New Zealand Cricket Team
Pakistan Cricket Team
Pakistan Cricket Board (PCB)
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com